പൽഗഢ് (മഹാരാഷ്ട്ര): മഹാരാഷ്ട്രയിലെ പൽഗഢ് ജില്ലയിൽ മോഷ്ടാ ക്കളെന്ന് ആരോപിച്ച് കാർയാത്രക്കാരായ മൂന്നു പേരെ ആൾക്കൂട്ടം അടിച ്ചുകൊന്നു. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. വ്യാഴാഴ്ച രാത്രി 10 ഒാടെയ ാണ് സംഭവം. കേസിൽ ഉൾപ്പെട്ടവരെന്ന് കരുതുന്ന നൂറിലധികം പേരെ പിടികൂടിയിട്ടുണ്ടെന്ന് കാസ പൊലീസ് ഇൻസ്പെക്ടർ ആനന്ദ്റാവു കലെ പറഞ്ഞു.
ധാബഡി-ഖൻവേൽ റോഡിലാണ് ക്രൂരത നടന്നത്. കൊല്ലപ്പെട്ട മൂന്ന് പേരും മുംബൈയിൽനിന്ന് നാസികിലേക്ക് വരികയായിരുന്നു. ഗ്രാമീണരായ ആൾക്കൂട്ടം കാർ തടഞ്ഞുനിർത്തി പിടിച്ചിറക്കി കല്ലും വടിയും ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. അർധരാത്രിയോടെയാണ് പൊലീസ് സ്ഥലത്തെത്തുന്നത്. അപ്പോഴേക്കും മൂന്നുപേരും മരിച്ചിരുന്നു. പൊലീസും
വാഹനവും ആക്രമണത്തിനിരയായി. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചതായി പൊലീസ് അറിയിച്ചു. കൊലക്കുറ്റം ചുമത്തി കേസെടുത്തിട്ടുണ്ട്.
ലോക് ഡൗണിനെ തുടർന്ന് നാട്ടിലേക്ക് മടങ്ങാനാകാതെ കുടുങ്ങിയ അന്തർ സംസ്ഥാന തൊഴിലാളികൾ കവർച്ച നടത്തുമെന്ന അഭ്യൂഹമാണ് ആക്രമണത്തിന് ഇടയാക്കിയത്. കഴിഞ്ഞ രാത്രികളിൽ പ്രദേശവാസികൾ പട്രോളിങ് നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.