ശ്രീനഗർ: ജമ്മു കശ്മീരിലെ ശ്രീനഗർ പാരിംപോറ പ്രദേശത്ത് നടത്തിയ ഏറ്റുമുട്ടലിൽ മൂന്ന് ഭീകരർ െകാല്ലപ്പെട്ടതായി പൊലീസ്. ചൊവ്വാഴ്ച വൈകിേട്ടാടെ ഭീകരർ സുരക്ഷ സേനക്ക് നേരെ വെടിയുതിർക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. രാത്രി മുഴുവൻ ഇരുകൂട്ടരും തമ്മിൽ വെടിവെപ്പ് തുടർന്നതായും പൊലീസ് കൂട്ടിച്ചേർത്തു.
അതേസമയം കൊല്ലപ്പെട്ടവർ ഭീകരവാദികളല്ലെന്നും നിരപരാധികളാണെന്നും വ്യക്തമാക്കി ശ്രീനഗറിൽ കുടുംബം പ്രതിഷേധം നടത്തി. കൊല്ലപ്പെട്ട മൂന്നുപേരും നിരപരാധികളാണെന്നും ചൊവ്വാഴ്ച കശ്മീർ സർവകലാശാലയിൽ അപേക്ഷ സമർപ്പിക്കാൻ പോയ വിദ്യാർഥികളെയാണ് കൊലെപ്പടുത്തിയതെന്നും കുടുംബം പറഞ്ഞു.
കൊല്ലപ്പെട്ടവരിൽ ഒരാൾ 11ാം ക്ലാസ് വിദ്യാർഥിയായിരുന്നുവെന്നും പറയുന്നു. ജമ്മുകശ്മീർ മുൻ മുഖ്യമന്ത്രി മെഹബൂബ മുഫ്തി ഉൾപ്പെടെയുള്ളവർ കുടുംബത്തിന്‍റെ പ്രതിഷേധ വിഡിയോ ട്വിറ്ററിൽ ഷെയർ ചെയ്തു.
മൂന്നുപേരുടെയും പേരുകൾ തീവ്രവാദികളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നില്ലെന്നും ഇതിൽ രണ്ടുപേർ തീവ്രവാദ സംഘടനകളുമായി േചർന്ന് പ്രവർത്തിച്ചിരുന്നുവെന്നും പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.