പുൽവാമ: തെക്കൻ കശ്മീരിലെ പുൽവാമയിൽ സൈനികരുമായുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് ഭീകരർ കൊല്ലപ്പെട്ടു. പാകിസ്താനി ലഷ്കർ ഭീകരൻ കമാൻഡർ ഐജാസ് അഥവ അബു ഹുരയ്ര കൊല്ലപ്പെട്ടതായി അധികൃതർ അറിയിച്ചു.
മരിച്ചവരുടെ സമീപത്തുനിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെത്തിയതായി കശ്മീർ സോൺ പൊലീസ് അറിയിച്ചു. േമഖലയിൽ തിരച്ചിൽ തുടരുകയാണ്.
ഭീകരർ പ്രദേശത്ത് ഒളിച്ചിരുപ്പുണ്ടെന്ന രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു തിരച്ചിൽ. പൊലീസും സൈന്യവും സെൻട്രൽ റിസർവ് ഫോഴ്സും പ്രദേശം വളഞ്ഞതിന് പിന്നാലെയായിരുന്നു ഏറ്റുമുട്ടൽ. ഏറ്റുമുട്ടലിന്‍റെ പശ്ചാത്തലത്തിൽ പുൽവാമ നഗരത്തിൽ കർഫ്യൂ ഏർപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.