ചെെന്നെ: അണ്ണാ ഡി.എം.കെയിൽ അധികാരതർക്കം തുടരുന്നതിനിടെ നാല് എം.പിമാർ കൂടി പന്നീർസെൽവം പക്ഷത്തേക്ക്. പാർട്ടിയുടെയും തമിഴ്നാട് സർക്കാറിലും അധികാരം പിടിക്കാൻ പന്നീർസെൽവവും ശശികലയും വടംവലി തുടരുന്നതിനിടെ തൂത്തുക്കുടി എംപി ജയസിങ് ത്യാഗരാജ് വെല്ലൂർ എംപി ശെങ്കുട്ടുവൻ , പേരാമ്പല്ലൂർ എം പി മരുതരാജ എന്നിവരാണ് പന്നീർസെൽവം പക്ഷത്തിന് പിന്തുണ പ്രഖ്യാപിച്ചത്.
ഇതോടെ പന്നീർസെൽവത്തിനു പിന്തുണ പ്രഖ്യാപിച്ച അണ്ണാ ഡി.എം.കെ എംപിമാരുടെ എണ്ണം ഒമ്പത് ആയി. പാർട്ടിയുടെ ഏഴ് ലോക്സഭാംഗങ്ങളും രണ്ട് രാജ്യസഭാംഗങ്ങളുമാണ് പന്നീർസെൽവം പക്ഷത്തുള്ളത്. നേരത്തെ നാമക്കൽ എം.പി പി.ആർ. സുന്ദരം, കൃഷ്ണഗിരി എം.പി അശോക് കുമാർ, തിരുപ്പൂർ എം.പി സത്യഭാമ എന്നിവരും രാജ്യസഭാംഗങ്ങളായ വി മൈത്രേയനും ശശികല പുഷ്പയും പന്നീർസെൽവം പക്ഷത്തിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു.
മുൻ ഫിഷറീസ് മന്ത്രി കെഎ ജലപാൽ് മുൻ ഖാദി മന്ത്രി പൂനാച്ചി, ഇൗറോഡ് മുൻ മേയർ മല്ലിക എന്നീ പാർട്ടി നേതാക്കളും ഇന്ന് പന്നീർസെൽവത്തിന് പിന്തുണപ്രഖ്യാപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.