ബംഗളൂരു: മതിയായ രേഖകളില്ലാതെ ബംഗളൂരുവിൽ കഴിഞ്ഞ മൂന്നു പാകിസ്താനികളും ഇവർക്ക് താമസിക്കാൻ സൗകര്യം ചെയ്തുകൊടുത്ത മലയാളിയും അറസ്റ്റിൽ. കറാച്ചി സ്വദേശികളായ കാശിഫ് ശംസുദ്ദീൻ (30), ഭാര്യ കിരൺ ഗുലാം അലി (25), സമീറ അബ്ദുറഹ്മാൻ (25), സമീറയുടെ മലയാളിയും പാലക്കാട് സ്വദേശിയുമായ ഭർത്താവ് മുഹമ്മദ് ഷിഹാബ് (30) എന്നിവരാണ് സെൻട്രൽ പൊലീസിെൻറ പിടിയിലായത്.
ഒമ്പതുമാസമായി ഇവർ ബംഗളൂരുവിലെ കുമാരസ്വാമി ലേഒൗട്ടിൽ വാടകക്ക് കഴിയുകയായിരുന്നു. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിെൻറ അടിസ്ഥാനത്തിൽ ബുധനാഴ്ച വൈകുന്നേരം വാടകവീട് റെയ്ഡ് ചെയ്താണ് കർണാടക പൊലീസിെൻറ സഹായത്തോടെ നാലുപേരെയും പിടികൂടിയത്. കാലാവധിയുള്ള പാസ്പോർേട്ടാ വിസയോ ഇല്ലാതെയാണ് പാകിസ്താൻ സ്വദേശികൾ ഇവിടെ കഴിഞ്ഞിരുന്നതെന്ന് ബംഗളൂരു പൊലീസ് കമീഷണർ പ്രവീൺ സൂദ് വാർത്തസമ്മേളനത്തിൽ പറഞ്ഞു.
ഖത്തറിൽ ജോലിചെയ്യുന്നതിനിടെ പരിചയപ്പെട്ട മുഹമ്മദ് ഷിഹാബും സമീറയും വിവാഹം കഴിക്കാൻ തീരുമാനിച്ചത് സമീറയുടെ വീട്ടുകാർ എതിർത്തതോടെ ഇരുവരും സുഹൃത്തുക്കളും ദമ്പതികളുമായ കാശിഫ്, കിരൺ എന്നിവരെയും കൂട്ടി ഇന്ത്യയിലേക്ക് കടക്കുകയായിരുന്നു. ഖത്തറിൽനിന്ന് മസ്കത്ത്, നേപ്പാൾ വഴിയാണ് ഇവർ ഇന്ത്യയിലേക്ക് കടന്നത്. ഇവരുടെ പക്കൽനിന്ന് ആധാർ കാർഡും തെരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡും കണ്ടെടുത്തു. പ്രതികൾക്കെതിരെ പാസ്പോർട്ട് നിയമപ്രകാരവും വിദേശനിയമ പ്രകാരവും കേസെടുത്തു.
പ്രതികളുടെ അറസ്റ്റ് സംബന്ധിച്ച് പാകിസ്താൻ എംബസിയെ വിവരമറിയിക്കുമെന്നും 24 മണിക്കൂറിനകം കോടതിയിൽ ഹാജരാക്കുമെന്നും പൊലീസ് പറഞ്ഞു.
കേന്ദ്ര ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്ത സംഘത്തിൽനിന്ന് എൻ.െഎ.എയും ഇേൻറണൽ സെക്യൂരിറ്റി ടീമും വിവരം തേടും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.