ഗുണ്ടൂർ: ആന്ധ്രപ്രദേശിൽ തെലുങ്ക് ദേശം പാർട്ടിക്ക് റാലിക്കിടെ തിക്കിലും തിരക്കിലുംപെട്ട് മൂന്നു മരണം. ടി.ഡി.പി നേതാവും മുൻ മുഖ്യമന്ത്രിയുമായ എൻ. ചന്ദ്രബാബു നായിഡുവിന്‍റെ റാലിക്കിടെ ഗുണ്ടൂർ ജില്ലയിലാണ് സംഭവം. നിരവധി പേർക്ക് പരിക്കേറ്റു.
ഡിസംബർ 29ന് ചന്ദ്രബാബു നായിഡുവിന്റെ റോഡ് ഷോക്കിടെ അഴുക്കുചാലിൽ വീണ് ഒരു സ്ത്രീ ഉൾപ്പെടെ എട്ട് പേർ മരിച്ചിരുന്നു. ആന്ധ്രയിലെ നെല്ലൂരിൽ ചന്ദ്രബാബു നായിഡു കണ്ടുക്കർ നഗരത്തിൽ സംസാരിക്കാനിരിക്കെയാണ് ദുരന്തമുണ്ടായത്.
നായിഡുവിനെ കാണാൻ ജനങ്ങൾ തിരക്കു കൂട്ടുന്നതിനിടെ അഴുക്കുചാലിന്റെ സ്ലാബ് പൊട്ടി ആളുകൾ അതിൽ വീഴുകയായിരുന്നു. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റിരുന്നു. അപകടം നടന്നയുടനെ ചന്ദ്രബാബു നായിഡു യോഗം റദ്ദാക്കി.
മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകുമെന്ന് വ്യക്തമാക്കിയ നായിഡു, ഇവരുടെ കുട്ടികൾക്ക് വിദ്യാഭ്യാസം ഉൾപ്പടെയുള്ള സൗകര്യങ്ങൾ ഉറപ്പാക്കുമെന്നും പ്രഖ്യാപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.