ലഖ്നോ: ഉന്നാവ് ബലാത്സംഗക്കേസ് ഇരയായ പെൺകുട്ടിയുടെ സുരക്ഷയിൽ വീഴ്ച വരുത്തിയ മൂന്നു പൊലീസുകാർക്ക് സസ്പെൻഷൻ. പെൺകുട്ടിയുടെ സുരക്ഷാ ചുമതലയുള്ള വനിതാ പൊലീസുകാരായ റൂബി, സുനിത, എന്നിവർക്കും സുരേഷ് എന്ന പൊലീസുകാരനെയുമാണ് സസ്പെൻഡ് ചെയ്തിരിക്കുന്നത്.
വാഹനാപകടം നടക്കുേമ്പാൾ സുരക്ഷാ ഉദ്യോഗസ്ഥർ പെൺകുട്ടിയുടെ കൂടെ ഉണ്ടായിരുന്നില്ലെന്ന് വ്യക്തമായിരുന്നു. കാറിൽ യാത്ര ചെയ്യാനുള്ള സ്ഥലമില്ലെന്ന് പറഞ്ഞ് സുരക്ഷാ ഉദ്യോഗസ്ഥർ പിൻമാറുകയായിരുന്നു. മറ്റൊരു വാഹനത്തിൽ പെൺകുട്ടിക്ക് അകമ്പടിയായും ഇവർ പോയിരുന്നില്ല.
റായ്ബറേലിയിലേക്കുള്ള യാത്രയുടെ വിവരം പൊലീസുകാർ കേസിൽ പ്രതിയായ കുൽദീപ് സിങ് സെങ്കാറിെൻറ കൂട്ടാളികൾക്ക് ചോർത്തി നൽകിയെന്ന് പെൺകുട്ടിയുടെ കുടുംബം ആരോപിച്ചിരുന്നു. സുരക്ഷയിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കുമെന്ന് ഉത്തർപ്രദേശ് ഡി.ജി.പി ഒ.പി സിങ് വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.