ശ്രീനഗറിൽ സി.ആർ.പി.എഫ് സംഘത്തിന് നേരെ ഭീകരാക്രമണം; പൊലീസുകാരന് വീരമൃത്യു, മൂന്നു ഭീകരരെ വധിച്ചു

ശ്രീനഗർ: ശ്രീനഗറിലെ പാന്താചൗക്കിൽ പെട്രോളിങ് ഡ്യൂട്ടിയിലുണ്ടായിരുന്ന സി.ആർ.പി.എഫ് സംഘത്തിന് നേരെ ഭീകരാക്രമണം. ഒരു പൊലീസുകാരന് വീരമൃത്യു. അസിസ്റ്റന്‍റ് സബ് ഇൻസ്പെക്ടർ ബാബു റാം ആണ് മരിച്ചത്.

പ്രത്യാക്രമണത്തിൽ മൂന്നു ഭീകരരെ സുരക്ഷാസേന വധിച്ചു. സി.ആർ.പി.എഫും ജമ്മു കശ്മീർ പൊലീസും സംയുക്തമായാണ് പെട്രോളിങ് നടത്തിയത്. ഇതിനിടെയാണ് തെരച്ചിൽ സംഘത്തിന് നേരെ ഭീകരർ വെടിയുതിർത്തതെന്ന് കശ്മീർ സോൺ പൊലീസ് അറിയിച്ചു. 

ശനിയാഴ്ച ജമ്മു കശ്മീരിലെ പുൽവാമ സദൂര ഏരിയയിൽ തീവ്രവാദികളും സുരക്ഷാസേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ജവാന് വീരമൃത്യു വരിച്ചിരുന്നു. ഏറ്റുമുട്ടലിൽ മൂന്നു തീവ്രവാദികളെ സേന വധിച്ചു.

വെള്ളിയാഴ്ച ദ​ക്ഷി​ണ ക​ശ്​​മീ​രി​ലെ ഷോ​പി​യാ​ൻ ജി​ല്ല​യി​ൽ കി​ലോ​റ ഏ​രി​യ​യി​ലുണ്ടായ ഏ​റ്റു​മു​ട്ട​ലിൽ നാ​ലു തീ​വ്ര​വാ​ദി​ക​ളെ തി​രി​ച്ചിലിനിടെ സു​ര​ക്ഷ​സേ​ന വ​ധി​ച്ചിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.