ചന്ദ്രാപൂർ: ഭൂഗർഭ മലിനജല ടാങ്ക് വൃത്തിയാക്കുന്നതിനിടെ ശ്വാസം മുട്ടി മൂന്ന് തൊഴിലാളികൾ മരിച്ചു. വെസ്റ്റേൺ കോൾഫീൽഡ്സ് ലിമിറ്റഡിന്‍റെ തൊഴിലാളികളായ രാജു ജൻജർല, സുഭാഷ് ഖൻഡൽകർ, സുശിൽ കോർഡെ എന്നിവരാണ് മരിച്ചത്. മഹാരാഷ്ട്രയിലെ ചന്ദ്രാപൂരിൽ ബുധനാഴ്ചയായിരുന്നു സംഭവം.
രാവിലെ ഒമ്പത് മണിയോടെയാണ് മൂന്നംഗ സംഘം ശുചീകരണത്തിനായി മലിനജല ടാങ്കിൽ ഇറങ്ങിയത്. എന്നാൽ ഏറെ സമയം പിന്നിട്ടിട്ടും ഇവരെ കാണാതായതോടെ മറ്റ് തൊഴിലാളികൾ പ്രദേശവാസികളെ വിവരമറിയിക്കുകയായിരുന്നു. മണ്ണുമാന്തി യന്ത്രമെത്തി ടാങ്കിന് മുകളിലെ കോൺക്രീറ്റ് സ്ലാബ് നീക്കിയാണ് തൊഴിലാളികളെ പുറത്തെത്തിച്ചത്.
ഇവരെ പുറത്തെത്തിക്കാൻ ടാങ്കിലേക്കിറങ്ങിയ മറ്റൊരു തൊഴിലാളിക്കും ബോധക്ഷയം അനുഭവപ്പെട്ടിരുന്നു. നാല് പേരെയും ഉടൻ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മൂന്ന് പേർ ചികിത്സക്കിടെ മരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.