ഇരട്ടക്കുഞ്ഞുങ്ങള്‍ വാഷിങ് മെഷീനില്‍ വീണു മരിച്ചു

ന്യൂഡല്‍ഹി: മൂന്നു വയസ്സുകാരായ ഇരട്ടകള്‍ വാഷിങ്മെഷീനില്‍ വീണുമരിച്ചു. ഡല്‍ഹിയിലെ രോഹിണി എന്ന സ്ഥലത്താണ് അപകടമുണ്ടായത്. മാതാവ് സാധനങ്ങള്‍ വാങ്ങാന്‍ പുറത്തേക്ക് പോയപ്പോള്‍ വീട്ടില്‍ കളിക്കുകയായിരുന്നു കുട്ടികള്‍. മെഷീനില്‍ തുണി അലക്കാനിട്ടശേഷമാണ് മാതാവ് സോപ്പുപൊടിയും സാധനങ്ങളും വാങ്ങാന്‍ പുറത്തേക്ക് പോയത്. തിരികെയത്തെിയപ്പോള്‍ കുട്ടികളെ വീട്ടില്‍ കണ്ടില്ല. പിന്നീട് നടത്തിയ തെരച്ചിലില്‍ രണ്ട് ആണ്‍കുട്ടികളെയും വാഷിങ്മെഷീനില്‍ മുങ്ങിക്കിടക്കുന്ന നിലയില്‍ കണ്ടത്തെുകയായിരുന്നു. ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനയച്ചു.

Tags:    
News Summary - Three-year-old twins die after falling into washing machine

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.