ന്യൂഡല്‍ഹി: ചാനൽ ചർച്ചക്കിടെ സാമൂഹിക പ്രവർത്തകയും എഴുത്തുകാരിയുമായ സഞ്ജുക്ത ബസുവിനെ അപമാനിച്ച സംഭവത്തിൽ ൈടംസ് നൗ ചാനലിനോട് മാപ്പ് പറയാൻ ന്യൂസ് ബ്രോഡ്കാസ്റ്റിങ് സ്റ്റേൻഡേർഡ് അതോറിറ്റി (എൻ.ബി.എസ്.എ) ഉത്തരവിട്ടു.
ഒക്ടോബർ 29ന് രാത്രി ഒമ്പത് മണിക്ക് മാപ്പ് ചാനലിൽ സംേപ്രഷണം ചെയ്യണമെന്നാണ് ഉത്തരവ്. ചർച്ചക്കിടെ, സഞ്ജുക്ത ബസുവിനെ ' ഹിന്ദു വിദ്വേഷി', 'രാഹുൽ ഗാന്ധിയുടെ ട്രോൾ ആർമി' തുടങ്ങിയ പരാമർശങ്ങളാണ് ചാനൽ നടത്തിയത്.
2018 ഏപ്രിലിൽ നടന്ന പരിപാടിക്കെതിരെ സഞ്ജുക്ത നൽകിയ പരാതയിൽ 18 മാസത്തിനു ശേഷമാണ് എൻ.ബി.എസ്.എ നടപടിയെടുക്കുന്നത്. ചാനലിനെതിരെ നടപടിയെടുക്കുന്നത് വൈകിപ്പിച്ചതിനെ തുടർന്ന് സഞ്ജുക്ത ശനിയാഴ്ച സുപ്രീംകോടതിയെ സമീപിച്ചിരുന്നു.
ഇതിന് പിന്നാലെയാണ് എൻ.ബി.എസ്.എ നടപടിയെടുക്കാൻ തയാറായത്. മാപ്പ് സംപ്രേഷണം ചെയ്തതിെൻറ ദൃശ്യം ഒരാഴ്ചക്കുള്ളിൽ ഹാജരാക്കണമെന്നും വിവാദ ചർച്ചയുടെ ഭാഗങ്ങൾ യൂട്യൂബിൽ നിന്ന് നീക്കം ചെയ്യണമെന്നും ടൈംസ് നൗവിനോട് എൻ.ബി.എസ്.എ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.