ബംഗളൂരു: ടിപ്പു ജയന്തി നിർത്തലാക്കിയതുമായി ബന്ധപ്പെട്ട് കർണാടക സർക്കാറിനോട് ഹൈകോടതി വിശദീകരണം തേടി. ടി പ്പുവിെൻറ പിന്മുറക്കാരനെന്നു അവകാശപ്പെട്ട് ബിലാൽ അലി ഷാ എന്നയാളും ടിപ്പു സുൽത്താൻ യുനൈറ്റഡ് ഫ്രണ്ട്, ബം ഗളൂരുവിലെ ടിപ്പു രാഷ്ട്രീയ സേവ സംഘ എന്നിവരും സമർപ്പിച്ച പൊതുതാൽപര്യ ഹരജിയിലാണ് ചീഫ് ജസ്റ്റിസ് അഭയ് ശ്രീനിവാസ് ഒാഖ, ജസ്റ്റിസ് മുഹമ്മദ് നവാസ് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് സർക്കാറിനോട് വിശദീകരണം തേടിയത്.
കഴിഞ്ഞ ജൂലൈ 26ന് ബി.ജെ.പി സർക്കാർ അധികാരത്തിലേറിയതിനു തൊട്ടുപിന്നാലെ സംസ്ഥാനത്ത് ടിപ്പു ജയന്തി ആഘോഷങ്ങൾ നിർത്തലാക്കി ഉത്തരവിറക്കിയിരുന്നു. ജൂലൈ 30നായിരുന്നു ഇതുസംബന്ധിച്ച് കന്നട സാംസ്കാരിക വകുപ്പ് വിജ്ഞാപനമിറക്കിയത്. എന്നാൽ, പ്രസ്തുത ഉത്തരവ് നിയമവിരുദ്ധമാണെന്നും മന്ത്രിസഭ പോലുമില്ലാതെ മുഖ്യമന്ത്രി മാത്രം അധികാരത്തിലിരിക്കെയാണ് ഉത്തരവിറങ്ങിയതെന്നും പരാതിക്കാർ ചൂണ്ടിക്കാട്ടി.
ഒരു പ്രത്യേക മതവിഭാഗത്തോടുള്ള സർക്കാറിെൻറ വിവേചനമാണ് നടപടിയിലൂടെ പ്രതിഫലിക്കുന്നതെന്നും ഹരജിയിൽ കുറ്റപ്പെടുത്തി. കേസ് ഒക്ടോബർ 18ന് വീണ്ടും പരിഗണിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.