യു.പിയിൽ എടിഎമ്മിൽ നിന്നും കിട്ടിയത് 200 രൂപയുടെ കള്ളനോട്ടുകൾ; പൊലീസ് കേസ്

ലഖ്നോ: ഉത്തർപ്രദേശിലെ അമേഠിയിൽ എടി.എം മെഷീനിൽ നിന്നും ലഭിച്ചത് കള്ളനോട്ടുകൾ. 200 രൂപയുടെ രണ്ടുനോട്ടുകളാണ് കള്ളനോട്ടാണെന്ന് തിരിച്ചറിഞ്ഞത്. മുൻഷിഗഞ്ച് റോഡ് സബ്‌സി മണ്ഡി ഏരിയയിലെ എ.ടി.എം മെഷീനിൽ നിന്ന് പണം പിൻവലിച്ചവർക്കാണ് കള്ളനോട്ടുകൾ കിട്ടിയത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

നോട്ടിന് മുകളിൽ "ചിൽഡ്രൻ ബാങ്ക് ഓഫ് ഇന്ത്യ" എന്നും "ഫുൾ ഓഫ് ഫൺ" എന്നും എഴുതിയത് കണ്ട് ഞെട്ടിയ നാട്ടുകാർ കള്ളനോട്ട് വിഡിയോ എടുത്ത് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തു. സമൂഹ മാധ്യമങ്ങളിൽ വിഡിയോ വൈറലായതോടെ 200 രൂപയുടെ കള്ളനോട്ടുകൾ കാണാൻ നാട്ടുകാർ തടിച്ചുകൂടി.

കള്ളനോട്ട് ലഭിച്ചതായി മറ്റ് പലരും പരാതിപ്പെട്ടിട്ടുണ്ട്. 5000 രൂപ പിൻവലിച്ച മറ്റൊരു വ്യക്തിക്കും സമാന അനുഭവം ഉണ്ടായതായും സംഭവത്തിൽ പരാതിപ്പെട്ടതായും നാട്ടുകാർ ആരോപിച്ചു.

Tags:    
News Summary - TM in UP's Amethi Dispenses Fake ₹ 200 Notes, Residents Furious

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.