ന്യൂഡൽഹി: ബംഗാളിലെ രാഷ്ട്രീയ സാഹചര്യം താറുമാറാക്കുന്ന തൃണമൂൽ ഗുണ്ടകളെ തെരഞ്ഞെടുപ്പ് കഴിയുന്നത് വരെ കരുതൽ തട ങ്കലിൽ പാർപ്പിക്കണമെന്ന് കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കർ.
ബംഗാളിൽ തെരഞ്ഞെടുപ്പിന്‍റെ സുഗമമായ നടത്തിപ് പിന് തൃണമൂൽ ഗുണ്ടകളെ കരുതൽ തടങ്കലിലെടുക്കാൻ തെരഞ്ഞെടുപ്പ് കമീഷനോട് ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് ദിവസം തൃണമൂൽ ഗുണ്ടകൾ ആളുകളെ അവരുടെ സ്ഥാനാർഥിക്ക് വോട്ട് ചെയ്യിക്കുന്ന വിഡിയോകൾ ലഭിച്ചിട്ടുണ്ട്. ഇക്കാര്യവും തെരഞ്ഞെടുപ്പ് കമീഷനെ അറിയിച്ചുവെന്നും തെരഞ്ഞെടുപ്പ് കമീഷൻ ഉദ്യോഗസ്ഥരുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും അമിത് ഷായെയും ഗുണ്ടയെന്ന് വിളിച്ച മമതക്കെതിരെയും തെരഞ്ഞെടുപ്പ് കമീഷൻ നടപടിയെടുക്കണം. പല സംസ്ഥാനങ്ങളിലും തെരഞ്ഞെടുപ്പ് നടന്നത് വളരെ സമാധാനപൂർവമാണ്. തൃണമൂൽ കോൺഗ്രസ് ഉള്ള സ്ഥലങ്ങളിലെ തെരഞ്ഞെടുപ്പ് അക്രമാസക്തമാണ്. തൃണമൂൽ മനപൂർവം പ്രശ്നമുണ്ടാക്കുകയാണെന്നാണ് ഇതിൽ നിന്ന് മനസിലാകുന്നത് -ജാവദേക്കർ വ്യക്തമാക്കി.
കഴിഞ്ഞ ദിവസം ബംഗാളിൽ അമിത് ഷാ നടത്തിയ റാലി അക്രമാസക്തമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.