ഹൗറയിൽ തൃണമൂൽ കോൺഗ്രസ്​ പ്രവർത്തകൻ വെ​േട്ടറ്റു മരിച്ചു

ഹൗറ(പശ്ചിമബംഗാൾ): പശ്ചിമബംഗാളിലെ ഹൗറയിൽ തൃണമൂൽ കോൺഗ്രസ്​(ടി.എം.സി) പ്രവർത്തകനെ വെ​േട്ടറ്റു മരിച്ച നിലയിൽ കണ്ടെത്തി. ഇന്നലെ മുതൽ കാണാതായ കാർത്തിക്​ ധാകി എന്ന പ്രവർത്തകനെയാണ്​ മരിച്ച നിലയിൽ കണ്ടെത്തിയത്​​. 

സംഭവത്തിനു പിന്നിൽ ബി.ജെ.പിയാണെന്ന്​ തൃണമൂൽ കോൺഗ്രസ്​ ആരോപിച്ചു. എന്നാൽ ഇൗ ആരോപണം ബി.ജെ.പി തള്ളി. ഒരാഴ്​ചക്കിടെ രണ്ടാമത്തെ ടി.എം.സി പ്രവർത്തകനാണ്​ കൊല്ലപ്പെടുന്നത്​. ജൂൺ അഞ്ചിന്​ മുഹ്​സിൻ ഖാൻ എന്ന ടി.എം.സി പ്രവർത്തകൻ ബഗ്​നനിൽ വെടിയേറ്റ്​ മരിച്ചിരുന്നു. 

രണ്ട്​ ബി.ജെ.പി പ്രവർത്തകർ സംശയാസ്​പദമായ സാഹചര്യത്തിൽ മരിച്ച്​ ദിവസങ്ങൾക്കു ശേഷമാണ്​ രണ്ട്​ തൃണമൂൽ കോൺഗ്രസ്​ പ്രവർത്തകർ കൊല്ല​െപ്പടുന്നത്​.

Tags:    
News Summary - TMC worker hacked to death in howrah-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.