റേഷൻ കുംഭകോണക്കേസുമായി ബന്ധപ്പെട്ട് ടി.എം.സി പ്രവർത്തകർ അറസ്റ്റിൽ

കൊൽക്കത്ത: പശ്ചിമ ബംഗാൾ റേഷൻ കുംഭകോണക്കേസുമായി ബന്ധപ്പെട്ട് നോർത്ത് 24 പർഗാനാസ് ജില്ലയിലെ ദേഗംഗയിൽ തൃണമൂൽ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് അനിസുർ റഹ്മാൻ, സഹോദരൻ മുകുൾ എന്ന അലിഫ് നൂർ എന്നിവരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അറസ്റ്റ് ചെയ്തു.

15 മണിക്കൂറോളം ചോദ്യം ചെയ്ത ശേഷമാണ് ഇവരുടെ അറസ്റ്റ് കേന്ദ്ര അന്വേഷണ ഏജൻസി രേഖപ്പെടുത്തിയത്. ഇവരെ ഇന്ന് കൊൽക്കത്തയിലെ ബാങ്ക്ഷാൽ കോടതിയിൽ ഹാജരാക്കും.

ചോദ്യങ്ങൾക്ക് തൃപ്തികരമായ വിശദീകരണം നൽകാൻ കഴിയാത്ത സാഹചര്യത്തിലാണ് അറസ്റ്റ്. ഇവർ അന്വേഷണത്തോട് സഹകരിക്കാതിരികുകയും പരസ്പരവിരുദ്ധമായ മൊഴികൾ നൽകിയതായും ഇ.ഡി. അറിയിച്ചു. പൊതുവിതരണത്തിനുള്ള റേഷൻ സാധനങ്ങൾ പൊതുവിപണിയിൽ വിൽപനക്ക് നൽകിയ കേസിലാണ് ഇ.ഡി അന്വേഷണം നടത്തുന്നത്.

കേസുമായി ബന്ധപ്പെട്ട് നേരത്തേ തൃണമൂൽ കോൺഗ്രസ് നേതാക്കളടക്കം അറസ്റ്റിലായിരുന്നു.  

Tags:    
News Summary - TMC workers arrested in connection with ration scam case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.