കളിച്ചുകൊണ്ടിരിക്കെ ഇരുമ്പ് ഗേറ്റ് ദേഹത്ത് വീണ് മൂന്നരവയസുകാരിക്ക് ദാരുണാന്ത്യം

പുണെ: മറ്റ് കുട്ടികൾക്കൊപ്പം കളിച്ചുകൊണ്ടിരിക്കെ, ഇരുമ്പ് ഗേറ്റ് ദേഹത്ത് വീണ് മൂന്നര വയസുകാരിക്ക് ദാരുണാന്ത്യം. പുണെയിലെ പിമ്പ്രി-ചിഞ്ച്‍വാദ് ഭാഗത്താണ് സംഭവം. അപകടത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

ബുധനാഴ്ച ഉച്ചക്കു ശേഷം അയൽപക്കത്ത് മറ്റ് കുട്ടികളോടൊപ്പം കളിച്ചുകൊണ്ടിരിക്കെ ഗിരിജ ഗണേഷ് ഷിൻഡെയുടെ ദേഹത്തേക്ക് ഇരുമ്പ് ഗേറ്റ് വീഴുകയായിരുന്നു. ആ സമയത്ത് രണ്ട് കുട്ടികൾ ഗേറ്റിനു പിന്നിലേക്ക് കടക്കുകയും ഗിരിജയും മറ്റൊരു കുട്ടിയും മുന്നിൽ നിൽക്കുകയുമായിരുന്നു. ​ഗേറ്റിന് പിന്നിൽ നിന്ന് കുട്ടികൾ അത് മുന്നോട്ട് തള്ളിയപ്പോഴാണ് ഗിരിജയുടെ ദേഹത്തേക്ക് വീണത്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. നൂറുകണക്കിന് കിലോ ഭാരമുള്ള ഗേറ്റ് അശ്രദ്ധമായി സ്ഥാപിച്ചതാണോ എന്നത് സംബന്ധിച്ചും അന്വേഷണം നടക്കുന്നുണ്ട്.

Tags:    
News Summary - On camera Iron gate falls on 3 Year old Pune girl she dies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.