ദുരന്തമുഖത്തെ 'കള്ളക്കളി' തമിഴ്​നാട്ടിലും ആവർത്തിച്ച്​ ബി.ജെ.പി; കൈയ്യോടെ പിടികൂടി മാധ്യമ പ്രവർത്തകൻ

ചെന്നൈ: ദുരന്ത മുഖങ്ങളിൽ ബി.ജെ.പിയും സംഘ്​പരിവാർ സംഘടനകളും ആവർത്തിക്കുന്ന കള്ളക്കളി കൈയ്യോടെ പിടികൂടി മാധ്യമ പ്രവർത്തകൻ. തമിഴ്​നാട്ടിൽ മൂന്ന്​ ദിവസമായി തുടരുന്ന മഴക്കെടുതിക്കിടെ ഫോ​ട്ടോ ഷൂട്ടിനിറങ്ങിയ ബി.ജെ.പി നേതാവിന്‍റെ വീഡിയോയണ്​ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്​. കേരളത്തിൽ ആദ്യ പ്രളയ സമയത്ത്​ ഒഴിഞ്ഞ ടെ​േമ്പാ വാനിൽ ടാർപ്പോളിൻ ഷീറ്റ്​ മറച്ചിട്ട്​ 'പ്രളയ ദുരിതാശ്വാസം' എന്ന ബാനറും കെട്ടി തലങ്ങും വിലങ്ങും ഓടിയതിന്‍റെ ദൃശ്യങ്ങൾ പ്രചരിച്ചിരുന്നു.

സമാന സംഭവമാണ്​ തമിഴ്​നാട്ടിലും അരങ്ങേറിയിരിക്കുന്നത്​. പ്രളയ സമയത്തു രക്ഷാപ്രവർത്തനമെന്ന പേരിൽ തമിഴ്​നാട് ബി.ജെ.പി പ്രസിഡന്‍റ്​ കെ. അണ്ണാമലൈ വള്ളത്തിലിരുന്നു ഫോട്ടോഷൂട്ട് നടത്തിയതാണ്​ ഇപ്പോൾ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്​. ശ്രദ്ധ നേടാന്‍ ഇത്തരം ഫോട്ടോഷൂട്ടുകള്‍ നടത്തുന്നത്​ നാണക്കേടാണെന്ന കുറിപ്പോടെ ഒരു മാധ്യമ പ്രവര്‍ത്തകനാണ് ദൃശ്യങ്ങള്‍ പുറത്തുവിട്ടത്.

കെ.അണ്ണാമലൈ വള്ളത്തിലിരിക്കുന്നതു വിഡിയോയിൽ കാണാം. കൂടെയുള്ളവരും അണ്ണാമലൈയും ഫൊട്ടോഗ്രഫര്‍ക്കു പല കോണുകളില്‍ നിന്നുള്ള പോസിനായി നിര്‍ദേശം നല്‍കുകയാണ്. ചെന്നൈ കൊളത്തൂരിൽ മുട്ടോളം വെള്ളമുള്ള സ്ഥലത്തു വള്ളമെത്തിച്ചായിരുന്നു അണ്ണാമലൈയും പാർട്ടി പ്രവർത്തകരും ഫോട്ടോഷൂട്ട് നടത്തിയത്. നല്ല ഫോട്ടോ കിട്ടാനുള്ള ആംഗിളുകൾ നിർദേശിക്കുന്നതിന്‍റെയും ഫ്രെയിമിൽനിന്ന് ആളുകളെ മാറ്റുന്നതിന്‍റെയും ദൃശ്യങ്ങളും പ്രചരിക്കുന്നുണ്ട്.

സംഭവം പ്രചരിച്ചതിനെ തുടർന്ന്​ ബി.ജെ.പിക്കെതിരെ രൂക്ഷ പ്രതികരണമാണ്​ ജനങ്ങളിൽനിന്നും ഉണ്ടാകുന്നത്​. പ്രളയത്തിൽനിന്നും രക്ഷപ്പെടാൻ ജനങ്ങൾ നെ​ട്ടോട്ടുമാടു​േമ്പാൾ രാഷ്​ട്രീയക്കാർ കള്ളക്കളികൾ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട്​ നിരവധി പേർ വീഡിയോ പങ്കുവെക്കുന്നുണ്ട്​. അതേസമയം ഡി.എം.കെ.യുടെ കളിപ്പാവകളാണ് വിവാദത്തിനു പിന്നിലെന്ന്​ കെ. അണ്ണാമലൈ പ്രതികരിച്ചു. 

Tags:    
News Summary - TN BJP chief Annamalai criticised for photo-op while visiting flooded areas in Chennai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.