മയക്കുമരുന്ന്​ കേസ്​: കരൺ ജോഹറിനെ പ്രതിചേർത്ത്​ പറയാൻ എൻ.സി.ബി സമ്മർദ്ദം ചെലുത്തി -​ക്ഷിതിജ്​ പ്രസാദ്

മുംബൈ: ബോളിവുഡ്​ നടൻ സുശാന്ത്​ സിങ്​ രാജ്​പുത്തി​െൻറ മരണവുമായി ബന്ധപ്പെട്ട മയക്കു മരുന്ന്​ കേസിൽ ​ സംവിധായകനും നിർമാതാവുമായ കരൺ ജോഹറിനെ പ്രതിചേർത്ത്​ പറയാൻ നാർകോട്ടിക്​സ്​ കൺ​േട്രാൾ ബ്യൂറോ ഉദ്യോഗസ്ഥർ സമ്മർദ്ദം ചെല​ുത്തിയെന്ന്​ അറസ്​റ്റിലായ നിർമാതാവ്​ ക്ഷിതിജ്​ പ്രസാദ്​. കരൺ ജോഹറി​ന്​ പങ്കുണ്ടെന്ന്​ പറയാൻ അന്വേഷണ സംഘം നിർബന്ധിച്ചു. അദ്ദേഹത്തെ പ്രതിചേർത്ത്​ പറഞ്ഞാൽ കേസിൽ നിന്ന്​ തന്നെ ഒഴിവാക്കാമെന്ന്​ എൻ.സി.ബി ഉദ്യോഗസ്ഥർ ഉറപ്പ്​ നൽകിയെന്നും ക്ഷിതിജ്​ പ്രസാദ്​ അഭിഭാഷകൻ മ​ുഖേന ബോംബെ ഹൈകോടതിയെ അറിയിച്ചു.

കരൺ ജോഹർ, സൊമേൽ മിശ്ര, രാഖി, അപൂർവ്വ, നീരജ്​, രാഖിൽ എന്നവരെ പ്രതിചേർക്കാൻ സഹായിച്ചാൽ കേസിൽ നിന്നൊഴിവാക്കാമെന്നാണ്​ അന്വേഷണ സംഘം അറിയിച്ചത്​. അതിന്​ വിസമ്മതിച്ചപ്പോൾ

അപമാനിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്​തു. ഉദ്യോഗസ്ഥരുടെ സമ്മർദ്ദത്തിന്​ വഴങ്ങി തെറ്റായി ആരെയും കേസിൽ ഉൾപ്പെടുത്താൻ ആകില്ലെന്നും അഭിഭാഷകൻ സതീഷ്​ മനേഷിൻഡെ വഴി ക്ഷിതിജ്​ കോടതിയെ അറിയിച്ചു.

അന്വേഷണ ഉദ്യേഗസ്ഥനായ സമീർ വാങ്ക്​ഡെ ഭീഷണിപ്പെടുത്തിയതായും ക്ഷിതിജ്​ വെളിപ്പെടുത്തി. ഉദ്യോഗസ്ഥരുമായി സഹകരിച്ചില്ലെങ്കിൽ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്നായിരുന്നു ഭീഷണി. മറ്റ്​ ഉദ്യോഗസ്ഥരും അത്തരത്തിൽ തന്നെയാണ്​ പെരുമാറിയതെന്നും ക്ഷിതിജ്​ ആരോപിച്ചു.

കരൺ ജോഹറി​െൻറ നിർമാണ കമ്പനി​യിലെ എക്​സിക്യൂട്ടീവ്​ പ്രെഡ്യൂസറായ ക്ഷിതിജ്​ പ്രസാദ്​ വെള്ളിയാഴ്​ചയാണ്​ അറസ്​റ്റിലായത്​. ഇയാളുടെ വീട്ടിൽ നടത്തിയ റെയ്​ഡിൽ കഞ്ചാവും പിടിച്ചെടുത്തിരുന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.