ന്യൂഡൽഹി: അരുൺ ജെയ്റ്റ്ലിക്കെതിരായ പൊതുതാൽപര്യ ഹരജി സുപ്രീംകോടതി തള്ളി. ഹരജി സമർപ്പിച്ച അഭിഭാഷകന് 50,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്. ആർ.ബി.െഎയിലെ കരുതൽ ധനവുമായി ബന്ധപ്പെട്ട വിഷയത്തിലാണ് അഭിഭാഷകൻ എം.എൽ ശർമ്മ പൊത ുതാൽപര്യ ഹരജി നൽകിയത്.
പിഴ അടക്കുന്നത് വരെ എം.എൽ ശർമ്മ നൽകുന്ന പൊതുതാൽപര്യ ഹരജികൾ സ്വീകരിക്കേണ്ടെന്ന് കോടതി രജിസ്ട്രറിക്ക് നിർദേശം ന ൽകി. ഇത്തരത്തിലുള്ള പൊതുതാൽപര്യ ഹരജികൾ പ്രോൽസാഹിപ്പിക്കേണ്ട സാഹചര്യമില്ലെന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ്, ജസ്റ്റിസ് എസ്.കെ കൗൾ എന്നിവരുൾപ്പെട്ട ബെഞ്ച് നിരീക്ഷിച്ചു. ധനമന്ത്രിയെ നിയന്ത്രിക്കുക എന്നതാണോ താങ്കൾ ഹരജിയിലൂടെ ലക്ഷ്യമിടുന്നതെന്ന് സുപ്രീംകോടതി ചോദിച്ചു.
അതേസമയം, കോടതിയുടെ സമയം കളയുന്നതാണ് ഹരജിയെന്നായിരുന്നു അറ്റോണി ജനറൽ കെ.കെ വേണുഗോപാലിെൻറ വാദം. ചില കമ്പനികളുടെ കിട്ടാകടം എഴുതി തള്ളുന്നതിനായി റിസർവ് ബാങ്കിെൻറ കരുതൽ ധനം ജെയ്റ്റ്ലി കൊള്ളയടിക്കാൻ ശ്രമിക്കുന്നുവെന്നായിരുന്നു ഹരജിയിലെ പ്രധാന ആരോപണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.