റാഫ്​റ്റ്​​ അപകടം: ഏഴ്​ പേരെ രക്ഷിച്ച റഊഫി​ന്​ ജീവത്യാഗം

ശ്രീ​ന​ഗ​ർ: പു​ഴ​യി​ൽ മു​ങ്ങി​​യ ഏ​ഴ്​​ ടൂ​റി​സ്​​റ്റു​ക​ളെ ര​ക്ഷ​പ്പെ​ടു​ത്തി​യ ടൂ​റി​സ്​​റ്റ്​ ഗൈ​ഡ്​ ഒ​ഴു​ക്കി​ൽ​പെ​ട്ട്​ മ​രി​ച്ചു. അ​ന​ന്ത്​​നാ​ഗ്​ ജി​ല്ല​യി​ലെ പ​ഹ​ൽ​ഗാം റി​സോ​ർ​ട്ടി​ന്​ സ​മീ​പം ലി​ഡ​ർ പു​ഴ​യി​ൽ വെ​ള്ളി​യാ​ഴ്​​ച​യാ​ണ്​​ അ​പ​ക​ടം. ​ വീ​ശി​യ​ടി​ച്ച കാ​റ്റി​നെ തു​ട​ർ​ന്ന്​ റാ​ഫ്​​റ്റ്​ (പു​ഴ​യി​ലൂ​ടെ സാ​ഹ​സി​ക​മാ​യി തു​ഴ​യു​ന്ന കാ​റ്റു​നി​റ​ച്ച ബോ​ട്ട്) മ​റി​യു​ക​യാ​യി​രു​ന്നു.

പു​ഴ​യി​ൽ ന​ല്ല ഒ​ഴു​ക്കു​ണ്ടാ​യി​രു​ന്നു. ടൂ​റി​സ്​​റ്റു​ക​ൾ വീ​ണ ഉ​ട​ൻ റ​ഊ​ഫ്​ അ​ഹ്​​മ​ദ്​ ദ​ർ വെ​ള്ള​ത്തി​ലേ​ക്ക്​ ചാ​ടി എ​ല്ലാ​വ​രെ​യും ര​ക്ഷി​ച്ചു. ര​ണ്ടു​പേ​ർ വി​ദേ​ശി​ക​ളാ​ണ്. എ​ന്നാ​ൽ, റ​ഊ​ഫി​നെ ഒ​ഴു​ക്കി​ൽ​പെ​ട്ട്​ കാ​ണാ​താ​യി. ഇ​യാ​ൾ​ക്കാ​യു​ള്ള തി​ര​ച്ചി​ൽ വെ​ള്ളി​യാ​ഴ്​​ച ​തു​ട​ർ​ന്നെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ല. ശ​നി​യാ​ഴ്​​ച കാ​ല​ത്താ​ണ്​ മൃ​ത​ദേ​ഹം കി​ട്ടി​യ​ത്. റ​ഊ​ഫി​നെ ധീ​ര​ത അ​വാ​ർ​ഡി​ന്​ ശി​പാ​ർ​ശ ചെ​യ്​​ത​താ​യി അ​ന​ന്ത്​​നാ​ഗ്​ ഡെ​പ്യൂ​ട്ടി ക​മീ​ഷ​ണ​ർ അ​റി​യി​ച്ചു. കു​ടും​ബ​ത്തി​ന്​ ഗ​വ​ർ​ണ​ർ സ​ത്യ​പാ​ൽ മ​ലി​ക്​ അ​ഞ്ചു​ല​ക്ഷം സ​ഹാ​യ​ധ​നം പ്ര​ഖ്യാ​പി​ച്ചു.

Tags:    
News Summary - Tourist guide dies rescuing tourists in J&K- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.