ഷിംല: ഹിമാചൽ പ്രദേശിൽ മേഘവിസ്ഫോടനത്തെ തുടർന്നുണ്ടായ മലവെള്ളപ്പാച്ചിലിൽ കുടുങ്ങിയ മുഴുവൻ വിനോദ സഞ്ചാരികളെയും രക്ഷപ്പെടുത്തി. ലാഹോളിൽ കുടുങ്ങിയ 200ൽ 150 പേരെ നേരത്തെ രക്ഷപ്പെടുത്തിയിരുന്നു. ബാക്കിയുള്ള 50 പേരെയാണ് ഹെലികോപ്റ്റർ മുഖേന രക്ഷപ്പെടുത്തിയതെന്ന് മുഖ്യമന്ത്രി ജയ് റാം താക്കൂർ അറിയിച്ചു.
കാണാതായ 10 പേരിൽ ഏഴു പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി. മൂന്നു പേരെ കുറിച്ച് യാതൊരു വിവരവുമില്ല. ലാഹോളിൽ ഉദയ്പൂർ താഴ്വരയുമായുള്ള ബന്ധം ഇതുവരെ പുനഃസ്ഥാപിച്ചിട്ടില്ല.
താഴ്വരയിലെ കർഷകരുടെ വിളകളും പച്ചക്കറികളും സുരക്ഷിതമായി കബോളത്തിൽ എത്തിക്കാൻ സാധിച്ചതിനാൽ ഭക്ഷ്യക്ഷാമം ഉണ്ടായില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.
ജൂലൈ 28നാണ് ഹിമാചൽപ്രദേശിൽ ലാഹോൾ-സ്പിതി ജില്ലയിലെ തോസിങ് നുള്ളയിൽ മേഘവിസ്ഫോടനത്തെ തുടർന്ന് മലവെള്ളപ്പാച്ചിലും വെള്ളപ്പൊക്കവും ഉണ്ടായത്. ബോർഡർ റോഡ് ഒാർഗനൈസേഷനും ദേശീയ ദുരന്ത നിവാരണസേനയുമാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.