പാലക്കാട്: ഷൊർണൂർ യാർഡിലെ ട്രാക്ക് അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ട്രെയിൻ സർവിസുകൾ പുനഃക്രമീകരിച്ചു. പുലർ ച്ച അഞ്ചിന് കണ്ണൂരിൽനിന്ന് പുറപ്പെടേണ്ട 16308 നമ്പർ കണ്ണൂർ-ആലപ്പുഴ എക്സിക്യൂട്ടിവ് എക്സ്പ്രസ് നവംബർ 20ന് രണ്ട് മണിക്കൂർ വൈകി രാവിലെ ഏഴിന് മാത്രമേ പുറപ്പെടൂ. രാവിലെ 6.45ന് എറണാകുളത്തുനിന്ന് പുറപ്പെടേണ്ട 16305 നമ്പർ എറണാകുള ം-കണ്ണൂർ എക്സ്പ്രസ് നവംബർ 20ന് ഒന്നര മണിക്കൂർ വൈകി രാവിലെ 8.15നേ പുറപ്പെടൂ.
രാവിലെ 6.40ന് കോയമ്പത്തൂരിൽനിന്ന് പുറപ്പെടേണ്ട 22610 നമ്പർ കോയമ്പത്തൂർ-മംഗളൂരു സെൻട്രൽ ഫാസ്റ്റ് പാസഞ്ചർ നവംബർ 23ന് രണ്ട് മണിക്കൂർ വൈകി 8.40ന് പുറപ്പെടും. രാവിലെ 7.30ന് കോയമ്പത്തൂരിൽനിന്ന് പുറപ്പെടേണ്ട 56323 നമ്പർ കോയമ്പത്തൂർ-മംഗളൂരു സെൻട്രൽ ഫാസ്റ്റ് പാസഞ്ചർ നവംബർ 23ന് ഒന്നര മണിക്കൂർ വൈകി രാവിലെ ഒമ്പതിനേ സർവിസ് ആരംഭിക്കൂ. 16606 നമ്പർ നാഗർകോവിൽ-മംഗളൂരു സെൻട്രൽ ഏറനാട് എക്സ്പ്രസ് നവംബർ 20ന് ഒരുമണിക്കൂർ നിയന്ത്രിക്കും. 13352 നമ്പർ ആലപ്പുഴ-ധൻബാദ് എക്സ്പ്രസ് തിരുവനന്തപുരം ഡിവിഷനിൽ നവംബർ 23ന് 50 മിനിറ്റ് നിയന്ത്രിക്കും.
ട്രെയിനുകൾ ഭാഗികമായി റദ്ദാക്കും
പാലക്കാട്: ഷൊർണൂർ യാർഡിലെ ട്രാക്ക് അറ്റകുറ്റപ്പണി നടക്കുന്നതിനാൽ 56664 നമ്പർ കോഴിക്കോട്-തൃശൂർ പാസഞ്ചർ നവംബർ 20ന് ഷൊർണൂരിനും തൃശൂരിനും ഇടയിൽ ഭാഗികമായി റദ്ദാക്കും. 56663ാം നമ്പർ തൃശൂർ-കോഴിക്കോട് പാസഞ്ചർ നവംബർ 20ന് തൃശൂരിനും െഷാർണൂരിനുമിടയിൽ ഭാഗികമായി റദ്ദാക്കും.
കോയമ്പത്തൂർ-പളനി പാസഞ്ചർ നവംബർ 23ന് കോയമ്പത്തൂരിനും പൊള്ളാച്ചിക്കും ഇടയിൽ ഭാഗികമായി റദ്ദാക്കും. അതേസമയം, ഇൗ ട്രെയിൻ പൊള്ളാച്ചിയിൽനിന്ന് പളനിയിലേക്ക് സാധാരണ ഷെഡ്യൂൾ പ്രകാരം ഓടും. 56604 നമ്പർ ഷൊർണൂർ-കോയമ്പത്തൂർ പാസഞ്ചർ നവംബർ 23ന് പൂർണമായി റദ്ദാക്കും.
ട്രെയിൻ സർവിസുകൾക്ക് നിയന്ത്രണം
പാലക്കാട്: കണ്ണൂർ സൗത്ത് യാർഡിൽ ട്രാക്ക് പുതുക്കൽ ജോലി നടക്കുന്നതിനാൽ 56323 നമ്പർ കോയമ്പത്തൂർ-മംഗളൂരു സെൻട്രൽ ഫാസ്റ്റ് പാസഞ്ചർ നവംബർ 20, 27, 30 തീയതികളിൽ 30 മിനിറ്റും 16606 നമ്പർ നാഗർകോവിൽ-മംഗളൂരു സെൻട്രൽ ഏറനാട് എക്സ്പ്രസ് നവംബർ 27, 30 തീയതികളിൽ ഒരു മണിക്കൂറും നിയന്ത്രിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.