ട്രക്കിങ്ങിനിടെ അപകടം; ഒരാൾ മരിച്ചു, രണ്ടുപേർക്ക് പരിക്ക്

ഉത്തരകാശി: ഉത്തരാഖണ്ഡിലെ ഉത്തരകാശി-ഹിമാചൽ പ്രദേശ് അതിർത്തിയിൽ ട്രക്കിങ്ങിനിടെയുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. പശ്ചിമബംഗാൾ ദുർഗാനഗർ സ്വദേശിയായ സുജോബോയ് ദുബെയാണ് മരിച്ചതെന്ന് ഉത്തരകാശി ദുരന്ത നിവാരണസേന അധികൃതർ അറിയിച്ചു. അപകടത്തിൽ രണ്ടുപേർക്ക് പരിക്കേറ്റിട്ടുണ്ട്.

ഉത്തരകാശിയിൽ നിന്ന് ചിത്കൗളിലേക്ക് ട്രക്കിങ്ങിനായി പോയ സംഘമാണ് അപകടത്തിൽപ്പെട്ടത്. പശ്ചിമബംഗാളിൽ നിന്നുള്ള ഒമ്പതംഗസംഘം സെപ്റ്റംബർ ഒന്നിനാണ് ട്രക്കിങ്ങിന് പുറപ്പെട്ടത്. 5,600 മീറ്റർ ഉയരത്തിൽനിന്ന് താഴേക്ക് വീണ സുജോബോയ്ക്ക് ഗുരുതര പരിക്കേൽക്കുകയായിരുന്നു. തുടർന്ന് ട്രക്കിങ് സംഘം ശനിയാഴ്ച രാത്രിയോടെ ചിത്കൗളിലെ ഐ.ടി.ബി.പി ക്യാമ്പിൽ വിവരം അറിയിച്ചു.

രക്ഷാപ്രവർത്തനായി ഐ.ടി.ബി.പി, പൊലീസ്, ഹോം ഗാർഡ് എന്നിവരുടെ സംയുക്ത സംഘം സംഭവ സ്ഥലത്തേക്ക് പോയതായി ഉത്തരകാശി ദുരന്ത നിവാരണ സേന ഓഫിസർ ദേവേന്ദ്ര പട്വാൾ പറഞ്ഞു. അതേസമയം, ട്രക്കിങ്ങിനായി അധികൃതരിൽനിന്ന് ഇവർ അനുമതി തേടിയിരുന്നില്ലെന്നും ട്രക്കർമാർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തെന്നും അധികൃതർ അറിയിച്ചു.

Tags:    
News Summary - Trekker From Bengal Dies In Uttarakhand, 2 Injured

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.