രാജ്കോട്ട്: എട്ട് വർഷത്തെ ഭരണത്തിലൂടെ ശ്രമിച്ചത് ഗാന്ധിയും പട്ടേലും സ്വപ്നം കണ്ട ഇന്ത്യ പടുത്തുയർത്താനെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്കോട്ടിൽ ശ്രീപദ് സേവ സമാജിന്‍റെ മതുശ്രീ മൾട്ടിസ്പെഷ്യാലിറ്റി ആശുപത്രി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
"ദലിതരും ആദിവാസികളും സ്ത്രീകളും സാമ്പത്തികമായി ബുദ്ധിമുട്ടുന്നവരും ഉയർന്നുവരുന്ന, ആരോഗ്യവും ശുചിത്വവും നിലനിൽക്കുന്ന രാജ്യമാണ് ഗാന്ധി സ്വപ്നം കണ്ടത്. ഇത് നടപ്പിലാക്കും". സർക്കാർ കൊണ്ടുവന്ന പ്രധാന ക്ഷേമ പ്രവർത്തനങ്ങൾ എടുത്തു പറഞ്ഞ മോദി, പൗരന്മാർക്ക് ദോഷമുണ്ടാക്കുന്നതൊന്നും ഇതുവരെ ചെയ്തിട്ടില്ലെന്നും കൂട്ടിച്ചേർത്തു.
താഴേക്കിടയിലുള്ളവരുടെ ക്ഷേമം, എല്ലാവരുടെയും വളർച്ചയും വിശ്വാസവും സംരക്ഷിക്കുന്ന "സബ്കാ സാഥ്, സബ്കാ വികാസ്, സബ്കാ വിശ്വാസ്, സബ്കാ പ്രയാസ്" എന്ന തത്വത്തിലൂന്നിയ ഭരണത്തിനാണ് സർക്കാർ ശ്രദ്ധ പുലർത്തുന്നതെന്നും മോദി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.