ന്യൂഡൽഹി: മുത്തലാഖ് ബിൽ രാജ്യസഭയിൽ അവതരിപ്പിക്കാനിരിക്കെ കോൺഗ്രസിന്‍റെ നേതൃത്വത്തിൽ പ്രതിപക ്ഷ പാർട്ടികൾ യോഗം ചേർന്നു. രാജ്യസഭയിലെ കോൺഗ്രസ് നിയമസഭാ കക്ഷി നേതാവ് ഗുലാംനബി ആസാദിെൻറ നേതൃത്വത്തിലാണ് യോഗം ചേർന്നത്. സി.പി.എം, സി.പി.ഐ, ആർ.എസ്.പി, മുസ് ലിം ലീഗ്, കേരളാ കോൺഗ്രസ് എം അടക്കമുള്ള പാർട്ടികളുടെ പ്രതിനിധികൾ പങ്കെടുത്തു.
244 അംഗങ്ങളുള്ള രാജ്യസഭയിൽ ഭരണപക്ഷമായ ബി.ജെ.പിക്ക് വ്യക്തമായ ഭൂരിപക്ഷമില്ല. തങ്ങൾക്ക് അനുകൂലമായി നിൽക്കുന്ന എ.െഎ.ഡി.എം.കെ അംഗങ്ങൾ മുത്തലാഖ് ബില്ലിനെ എതിർത്തത് കേന്ദ്ര സർക്കാറിന് തിരിച്ചടിയാണ്. ബിൽ പരിഗണനക്ക് വരുമ്പോൾ രാജ്യസഭ ബഹിഷ്കരിക്കാനാണ് സമാജ് വാദി പാർട്ടിയും തെലങ്കാന രാഷ്ട്ര സമിതിയും തീരുമാനിച്ചിട്ടുള്ളത്.
സഭയിൽ ഹാജരാകണമെന്ന് കാണിച്ച് ബി.ജെ.പിയും കോൺഗ്രസും അംഗങ്ങൾക്ക് വിപ്പ് നൽകിയിട്ടുണ്ട്. മുത്തലാഖ് ക്രിമിനൽ കുറ്റമാക്കുന്ന ബിൽ ലോക്സഭ 11നെതിരെ 245 വോട്ടിനാണ് പാസാക്കിയത്. രാജ്യസഭയിൽ ബില്ല് പാസാക്കാൻ സാധിച്ചില്ലെങ്കിൽ സർക്കാർ വീണ്ടും ഓർഡിനൻസ് ഇറക്കിയേക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.