ന്യൂഡൽഹി: ഭരണഘടനപരമായി അസാധുവാക്കി നിരോധിച്ച ഒരു മതാചാരം വീണ്ടും തുടർന്നാൽ എ ന്തുചെയ്യുമെന്ന് സുപ്രീംകോടതി. സ്ത്രീധനം, ശൈശവവിവാഹം തുടങ്ങിയ ആചാരങ്ങൾ നിയമ വിരുദ്ധമാക്കിയത് മുത്തലാഖ് പോലെയല്ലെന്നും ജസ്റ്റിസ് എൻ.വി രമണ അധ്യക്ഷനായ ബെ ഞ്ച് ചോദിച്ചു. ആമുഖമായി ഇൗ ചോദ്യമുന്നയിച്ച് മുത്തലാഖ് ക്രിമിനൽ കുറ്റമാക്കിയ ന ിയമത്തിനെതിരെ സമർപ്പിച്ച ഹരജിയിൽ സുപ്രീംകോടതി നോട്ടീസ് അയക്കുകയും ചെയ്തു.
മുത്തലാഖ് മൂന്നുവർഷം ജയിൽ ശിക്ഷയുള്ള ക്രിമിനൽ കുറ്റമാക്കിയ നിയമ നിർമാണത്തിനെതിരെ സമർപ്പിച്ച വിവിധ ഹരജികൾ പരിഗണിക്കുകയായിരുന്നു സുപ്രീംേകാടതി. ഹരജികൾ പരിഗണനക്ക് വന്നപ്പോൾ തന്നെ കേന്ദ്ര സർക്കാറിന് നോട്ടീസ് അയക്കാൻ ഉത്തരവിട്ട് അടുത്ത കേസ് വിളിക്കാൻ ഒരുങ്ങിയതായിരുന്നു ജസ്റ്റിസ് രമണ. എന്നാൽ, ഹരജിക്കാരിലൊരാളായ ആമിർ റശാദി മദനിക്കു വേണ്ടി ഹാജരായ സൽമാൻ ഖുർശിദ് തനിക്ക് ചിലത് പറയാനുണ്ടെന്ന് ബോധിപ്പിച്ചു.
ഇനി അഭിഭാഷകർക്ക് പറയാനുള്ളത് സുപ്രീംകോടതി കേട്ടില്ലെന്ന് പരാതി വേണ്ടെന്ന് ജസ്റ്റിസ് രമണ ഇതിനോട് പ്രതികരിച്ചു. സുപ്രീംകോടതി അഭിഭാഷകൻ കൂടിയായ പി. ചിദംബരത്തിെൻറ ഹരജി കേൾക്കാൻ തയാറാകാതിരുന്ന ജസ്റ്റിസ് രമണയുടെ നടപടിക്കെതിരെ മുതിർന്ന അഭിഭാഷകർ അടക്കം വലിയൊരു വിഭാഗം പരസ്യപ്രതിഷേധവുമായി രംഗത്തുവന്ന പശ്ചാത്തലത്തിലായിരുന്നു ജഡ്ജിയുടെ ഇൗ പരാമർശം.
തുടർന്നാണ് മുത്തലാഖ് അസാധുവാക്കിയാലും സമൂഹത്തിൽ അത് തുടർന്നാൽ എന്തുചെയ്യുമെന്ന് ജസ്റ്റിസ് രമണ ചോദിച്ചത്. എന്നാൽ, അസാധുവാക്കിയതിലല്ല പരാതിയെന്നും മറിച്ച് ഭാര്യയുടെ അവകാശങ്ങൾ നിഷേധിച്ച് ഭർത്താവിനെ ജയിലിലടക്കുന്നതാണ് തങ്ങൾ ചോദ്യം ചെയ്യുന്നതെന്നും സൽമാൻ ഖുർശിദ് പറഞ്ഞു. തുടർന്ന് അഭിഭാഷകൻ ഉന്നയിക്കാനുദ്ദേശിച്ച പ്രശ്നങ്ങൾ ജസ്റ്റിസ് രമണ തെന്ന ഇങ്ങോട്ട് പറഞ്ഞു.
ഏറ്റവും ചുരുങ്ങിയത് മൂന്നുവർഷം തടവ് ശിക്ഷയാക്കിയതും ഭാര്യയെ മാത്രം കേട്ട് ഭർത്താവിന് ജാമ്യം നിഷേധിക്കുന്നതുമല്ലേ മറ്റു രണ്ട് വിഷയങ്ങളെന്ന് സുപ്രീംകോടതി ചോദിച്ചു. അതേയെന്ന് പറഞ്ഞ സൽമാൻ ഖുർശിദ്, അതിനാൽ മുത്തലാഖ് ക്രിമിനൽ കുറ്റമാക്കിയ നിയമം മുൻകാല പ്രാബല്യത്തോടെ അസാധുവും ഭരണഘടനവിരുദ്ധവുമായി സുപ്രീംകോടതി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടു.
മറ്റു ഹരജിക്കാരായ ജംഇയ്യത്തുൽ ഉലമായേ ഹിന്ദിനായി അഡ്വ. ഇർശാദ് ഹനീഫ്, സമസ്ത കേരള ജംഇയ്യത്തുൽ ഉലമക്കായി അഡ്വ. ഹുസൈഫ് അഹ്മദി, അഡ്വ. സുൽഫിക്കർ അലി എന്നിവരും ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.