ന്യൂഡൽഹി: രാജ്യസഭ അധ്യക്ഷൻ വെങ്കയ്യ നായിഡുവിെൻറ സാന്നിധ്യത്തിൽ സർക്കാർ പ്രതിപ ക്ഷവുമായി ഉണ്ടാക്കിയ ധാരണക്ക് വിരുദ്ധമായി മുത്തലാഖ് ബില്ലിൽ മോദി സർക്കാർ തങ്ങ ളെ വഞ്ചിക്കുകയായിരുന്നുവെന്ന് പ്രതിപക്ഷ നേതാക്കൾ രാജ്യസഭയിൽ കുറ്റപ്പെടുത്തി. സെലക്ട് കമ്മിറ്റിക്ക് അയക്കേണ്ട പ്രധാന ബില്ലുകൾ ഏതാണെന്ന് പ്രതിപക്ഷത്തോട് ചോദിച്ച് പട്ടിക വാങ്ങിയ ശേഷമാണ് സർക്കാർ ഇൗ വഞ്ചന ചെയ്തതെന്നും പ്രതിപക്ഷം വിമർശിച്ചു. മുത്തലാഖ് ബില്ലിന് തൊട്ടുപിറ്റേന്ന് യു.എ.പി.എ ബില്ലും പാസാക്കാൻ അജണ്ടയിൽ ഉൾപ്പെടുത്തിയപ്പോഴാണ് സർക്കാറുമായി നടത്തിയ ചർച്ച പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ് രാജ്യസഭയിൽ വെളിപ്പെടുത്തിയത്.
പാർലമെൻററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷിയും സഹമന്ത്രിമാരും പ്രതിപക്ഷത്തെ സമീപിച്ച് ഏത് ബില്ലുകളാണ് സെലക്ട് കമ്മിറ്റിക്ക് അയക്കാനുള്ളതെന്ന് ഇേങ്ങാട്ട് ചോദിക്കുകയായിരുന്നുവെന്ന് ഗുലാം നബി പറഞ്ഞു. പാസാക്കാനുള്ള 23 ബില്ലുകളുെട പട്ടിക സർക്കാർ ചർച്ചയിൽ മുന്നിൽ വെച്ചു. അവയിൽ പകുതിയെങ്കിലും സെലക്ട് കമ്മിറ്റിക്ക് അയക്കേണ്ടതാണെന്ന് പ്രതിപക്ഷം പറഞ്ഞു. എന്നാൽ, പട്ടിക കുറക്കണമെന്ന് സർക്കാർ പറഞ്ഞതനുസരിച്ച് ആറ് ബില്ലുകൾ ചുരുങ്ങിയത് അയക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ആ ബില്ലുകളിൽ ഒന്നാമത്തേതായി ഞങ്ങൾ പറഞ്ഞ ബില്ലായിരുന്നു മുത്തലാഖ് ബിൽ. സെലക്ട് കമ്മിറ്റിക്ക് വിടാനായി പ്രതിപക്ഷം പറഞ്ഞ രണ്ടാമത്തെ ബില്ലായിരുന്നു യു.എ.പി.എ. െചാവ്വാഴ്ച രാത്രി ഒമ്പത് മണിക്കാണ് അതും അജണ്ടയിലുൾപ്പെടുത്തിയ വിവരം പ്രതിപക്ഷം അറിയുന്നത്.
ഒരുഭാഗത്ത് പ്രതിപക്ഷത്തിനടുത്ത് വന്ന് സെലക്ട് കമ്മിറ്റിക്ക് അയക്കാനുള്ള ബിൽ ചോദിക്കുകയും പിന്നീട് അതിൽ മറുത്തൊന്നും പറയാതെ പൊടുന്നനെ സഭയിൽ അവതരിപ്പിക്കുകയുമാണ് ചെയ്തത്. ആ ബില്ലുകൾ സെലക്ട് കമ്മിറ്റിക്ക് വിടുമെന്ന പ്രതീക്ഷയിൽ പ്രതിപക്ഷം നിൽക്കുേമ്പാൾ സർക്കാർ മുഴുവൻ ഭരണകക്ഷി അംഗങ്ങളോടും ഹാജരാകാൻ പറയുകയും അത് പാസാക്കുകയുമാണ് ചെയ്തത്. ഇതൊരിക്കലും ചെയ്യാൻ പാടില്ലാത്തതാണെന്നും സർക്കാറിെൻറ ഭാഗത്തുനിന്ന് അന്യായമാണുണ്ടായതെന്നും ഗുലാം നബി കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.