അഗർതല: മൂന്ന് സഹപ്രവർത്തകരെ വെടിവെച്ചുകൊന്ന ബി.എസ്.എഫ് ജവാൻ സർവിസ് തോക്കുകൊണ്ട് സ്വയം വെടിവെച്ച് മരിച്ചു. അഗർതലയിൽനിന്ന് 180 കി.മീ അകലെ ഉനകോടി ജില്ലയിലെ മഗ്രൂലിയിൽ ഞായറാഴ്ച ഉച്ചക്കാണ് സംഭവം. ജോലിസമയത്തിനുശേഷം തെൻറ തോക്ക് ഒാഫിസിൽ തിരികെ ഏൽപിക്കാനെത്തിയ കോൺസ്റ്റബിൾ ശിശുപാലാണ് സഹജീവനക്കാരെ വെടിവെച്ചുകൊന്നത്. ആദ്യം വെടിയുതിർത്തത് ഹെഡ് കോൺസ്റ്റബിൾ ബിജോയ് കുമാറിനു നേരെയാണ്. ഇദ്ദേഹം തൽക്ഷണം മരിച്ചു.
സംഭവത്തിന് മുമ്പ് ഇവർ തമ്മിൽ എന്തെങ്കിലും തർക്കം നടന്നോ എന്ന കാര്യം വ്യക്തമായിട്ടില്ല. ബിജോയിക്കുനേരെ വെടിയുതിർത്തശേഷം സമനില നഷ്ടമായപോലെ പെരുമാറിയ ശിശുപാൽ തുടർന്ന് തോന്നിയപോലെ വെടിയുതിർക്കുകയായിരുന്നു. ഇതിലാണ് റിങ്കു കുമാർ, രാകേഷ് കുമാർ യാദവ് എന്നിവർക്ക് പരിക്കേറ്റത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. ശിശുപാൽ, ബിജോയ്, റിങ്കു എന്നിവർ ജമ്മു-കശ്മീർ സ്വദേശികളും രാകേഷ് കുമാർ ഉത്തർപ്രദേശ് സ്വദേശിയുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.