ഗുവാഹത്തി: ത്രിപുരയിൽ പ്രതിഷേധക്കാർക്ക് നേരെ പൊലീസ് നടത്തിയ വെടിവെപ്പിൽ ഒരാൾ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. ഇതിൽ അഞ്ച് പേരുടെ നില ഗുരുതരമാണ്. വടക്കൻ ത്രിപുരയിലാണ് പ്രതിഷേധക്കാർക്ക് നേരെ വെടിവെപ്പുണ്ടായത്. ഇതേതുടർന്ന് സംസ്ഥാനത്തിെൻറ വിവിധ ഭാഗങ്ങളിൽ പ്രതിഷേധം ശക്തമാവുകയാണ്.
പനിസാഗറിൽ പ്രതിഷേധക്കാർ ദേശീയപാത ഉപരോധിച്ചുവെന്നും കല്ലെറിഞ്ഞുവെന്നും പൊലീസ് അറിയിച്ചു. സംസ്ഥാന തലസ്ഥാനമായ അഗർത്തലയിൽ നിന്ന് 150 കി.മീറ്റർ അകലെയാണ് വെടിവെപ്പുണ്ടായ സ്ഥലം. 45കാരനായ ശ്രീകാന്ത ദാസാണ് കൊല്ലപ്പെട്ടത്. ബ്രു അഭയാർഥികളുടെ പുനരധിവാസത്തിനെതിരെ പ്രദേശത്ത് ദിവസങ്ങളായി സമരം നടക്കുന്നുണ്ട്. വെടിവെപ്പ് നടന്നതിനെ തുടർന്ന് പ്രദേശത്ത് കർശന സുരക്ഷയേർപ്പെടുത്തി.
മേഘാലയയിൽ നിന്നുള്ള 35,000ത്തോളം ബ്രു വംശജരെ പുനഃരധിവസിപ്പിക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനത്തിനെതിരെയാണ് ത്രിപുരയിൽ വലിയ പ്രതിഷേധം നടക്കുന്നത്. നവംബർ 16ന് തുടങ്ങിയ പ്രതിഷേധം സംസ്ഥാന വ്യാപകമായി ഇപ്പോഴും തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.