അഗർത്തല: ത്രിപുരയിലെ 20 വർഷം നീണ്ട സി.പി.എം ഭരണത്തിന് വിരാമമിട്ട് മുഖ്യമന്ത്രി മണിക് സർക്കാർ രാജിവെച്ചു. നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തെ തുടർന്നാണ് മണിക് സർക്കാർ ഗവർണർക്ക് രാജിക്കത്ത് കൈമാറിയത്.
പുതിയ സർക്കാർ വന്നാലും താൻ ത്രിപുരയിലുണ്ടാകുമെന്ന് മണിക് സർക്കാർ മാധ്യമങ്ങളോട് പറഞ്ഞു. തന്‍റെ പ്രവർത്തനങ്ങൾ താഴേത്തട്ടിലുള്ളവർക്ക് വേണ്ടിയായിരിക്കും. സംസ്ഥാനത്തെ പാവപ്പെട്ടവർക്ക് സ്വന്തം കാലിൽ നിൽക്കാനുള്ള എല്ലാ പിന്തുണയും നൽകും. ജനങ്ങളുടെ പ്രശ്നങ്ങൾ ഇനിയും ഉന്നയിക്കുമെന്നും മണിക് സർക്കാർ വ്യക്തമാക്കി.
തെരഞ്ഞെടുപ്പിൽ മൂന്നിൽ രണ്ട് സീറ്റ് നേടിയാണ് ബി.ജെ.പി-പീപ്ൾസ് ഫ്രണ്ട് ഒാഫ് ത്രിപുര (െഎ.പി.എഫ്.ടി) സഖ്യം സംസ്ഥാന ഭരണം പിടിച്ചത്. തെരെഞ്ഞടുപ്പു നടന്ന 59ൽ ബി.ജെ.പി 35ഉം െഎ.പി.എഫ്.ടി എട്ടും സീറ്റുകൾ നേടി. 2013ൽ 49 സീറ്റ് നേടിയ സി.പി.എം 16 സീറ്റിലൊതുങ്ങിയപ്പോൾ 10 സീറ്റുണ്ടായിരുന്ന കോൺഗ്രസ് വട്ടപ്പൂജ്യമായി.
എക്സിറ്റ് പോളുകളിൽ ബി.ജെ.പി മുന്നേറ്റമാണ് പ്രവചിച്ചിരുന്നതെങ്കിലും മുഖ്യമന്ത്രി മണിക് സർക്കാറിെൻറ പ്രതിച്ഛായയിൽ നേരിയ ഭൂരിപക്ഷത്തിലെങ്കിലും ജയിച്ചു കയറാമെന്നായിരുന്നു സി.പി.എമ്മിന്റെ പ്രതീക്ഷ. എന്നാൽ, അദ്ദേഹം പോലും ബി.ജെ.പി സ്ഥാനാർഥിയോട് 2,200 വോട്ടിെൻറ കുറഞ്ഞ ഭൂരിപക്ഷത്തിന് ധൻപുർ മണ്ഡലത്തിൽ നിന്ന് വിജയിച്ചത്.
1963ൽ രൂപവത്കൃതമായ ത്രിപുര സംസ്ഥാനത്ത് നൃപൻ ചക്രവർത്തി (1978-88), ദശരഥ് ദേബ് (1993-98), മണിക് സർക്കാർ (1998-2018) എന്നിവരിലൂടെ 35 വർഷവും സി.പി.എമ്മിനായിരുന്നു ഭരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.