അഗര്‍ത്തല: 3,787 പേർക്ക് കോവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ ത്രിപുരയിൽ സംസ്ഥാന സർക്കാർ വീണ്ടും ലോക്ഡൗൺ പ്രഖ്യാപിച്ചു. മൂന്നു ദിവസത്തേക്ക് സമ്പൂര്‍ണ ലോക്ഡൗണാണ് നടപ്പാക്കുക.
ജൂലൈ 27 പുലര്‍ച്ചെ അഞ്ചിന് ആരംഭിക്കുന്ന ലോക്ഡൗണ്‍ 30ന് പുലർച്ചെ വരെ നീണ്ടു നില്‍ക്കും. സംസ്ഥാനത്ത് ഇതുവരെ 11 പേരാണ് രോഗംബാധിച്ച് മരിച്ചത്. കോവിഡ് വ്യാപനം തടയാൻ സർക്കാറിനോടും പൊലീസിനോടും ജനങ്ങൾ സഹകരിക്കണമെന്ന് മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേബ് വീഡിയോ സന്ദേശത്തിൽ അഭ്യർത്ഥിച്ചു.
രോഗികളുടെ എണ്ണവും മരണനിരക്കും കുറഞ്ഞ ചുരുക്കം ചില സംസ്ഥാനങ്ങളിൽ ഒന്നാണ് ത്രിപുരയെന്നും രോഗമുക്തരുടെ എണ്ണം പ്രതീക്ഷ നൽകുന്നതാണെന്നും അദ്ദേഹം പറഞ്ഞു. സർവേ പ്രവർത്തനങ്ങൾക്കായി വീടുകളിൽ എത്തുന്ന ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരോട് സഹകരിക്കാനും മുഖ്യമന്ത്രി ജനങ്ങളോട് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.