തിരുവനന്തപുരം: നയതന്ത്ര ബാഗേജ് വഴിയുള്ള സ്വർണക്കടത്ത് അന്വേഷണം പുരോഗമിക്കവെ യു.എ.ഇ കോണ്‍സുലേറ്റിലെ അറ്റാഷെ രണ്ടുദിവസം മുമ്പ് ഇന്ത്യവിട്ടു. ഞായറാഴ്ച തിരുവനന്തപുരത്തുനിന്ന് ഡൽഹിയിലെത്തിയ അറ്റാഷെ റാഷിദ് ഖാമിസ് അല്‍ അഷ്മിയ അവിടെനിന്നാണ് ദുബൈയിലേക്ക് പോയതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. അദ്ദേഹത്തെ യു.എ.ഇ തിരികെ വിളിച്ചെന്നാണ് സൂചന. നയതന്ത്ര ചാനലിലൂടെ ബാഗേജെത്തിയത് അറ്റാഷെയുടെ പേരിലായിരുന്നു. സ്വർണക്കടത്തിൽ അദ്ദേഹത്തിെൻറ ഇടപെടലും സംശയിക്കുന്നതിനിടെയാണ് അറ്റാഷെ രാജ്യം വിട്ടിരിക്കുന്നത്.
സ്വര്‍ണക്കടത്തിലെ പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ അറ്റാഷെയെ ചോദ്യം ചെയ്യുന്നതിന് അന്വേഷണസംഘം കേന്ദ്രസര്‍ക്കാറിെൻറ അനുമതി തേടിയിരുന്നു. നയതന്ത്രപരമായ കാര്യങ്ങളായതിനാൽ കരുതലോടെയാണ് അന്വേഷണസംഘം കാര്യങ്ങൾ നീക്കിയിരുന്നത്.
സരിത്തിെൻറയും സ്വപ്നയുടെയും ജാമ്യാപേക്ഷയിലും അറ്റാഷെക്ക് വേണ്ടിയാണ് ബാഗേജ് എത്തിയതെന്നും അതിനുള്ളില്‍ എന്താണെന്ന് അറിയില്ലെന്നുമാണ് പറഞ്ഞത്. നയതന്ത്ര പ്രാധാന്യമുള്ള ബാഗേജാണെന്നും അത് തുറന്നാല്‍ ജോലിതന്നെ തെറിക്കുമെന്നും അറ്റാഷെ വിമാനത്താവള ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയതായും കസ്റ്റംസ് വൃത്തങ്ങളും വെളിപ്പെടുത്തിയിരുന്നു. ഇതിനെതുടര്‍ന്നാണ് പാർസല്‍ തുറക്കാന്‍ കസ്റ്റംസ് കേന്ദ്രസര്‍ക്കാറിെൻറ അനുമതി തേടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.