അഅ്​സംഖാനെതിരെ മൂന്ന്​ എഫ്​.ഐ.ആർ കൂടി രജിസ്​റ്റർ ചെയ്​ത്​ യു.പി പൊലീസ്​

ലഖ്​നോ: സമാജ്​വാദി പാർട്ടി നേതാവ്​ അഅ്​സംഖാനെതിരെ യു.പി പൊലീസ്​ മൂന്ന്​ എഫ്​.ഐ.ആർ കൂടി രജിസ്​റ്റർ ചെയ്​തു. ഇ തോടെ അഅ്​സംഖാനെതിരായ കേസുകളുടെ എണ്ണം 26 ആയി. രാംപൂർ ജില്ലയിലെ ഭൂമിയേറ്റെടുക്കലുമായി ബന്ധപ്പെ​ട്ടാണ്​ കേസ്​.

കർഷകരുടെ ഭൂമി അനധികൃതമായി ഏറ്റെടുത്ത കേസിലാണ്​ അഅ്​സംഖാനെതിരെ എഫ്​.ഐ.ആർ രജിസ്​റ്റർ ചെയ്​തത്​. ജൗഹർ യൂനിവേഴ്​സിറ്റി സ്ഥാപിക്കുന്നതിനായി ഭൂമി അനധികൃതമായി ഏറ്റെടുത്തുവെന്ന്​ കാണിച്ച്​ 26 കർഷകരാണ്​ പരാതി നൽകിയത്​​. മുൻ സർക്കിൾ ഓഫീസർ അലി ഹസൻ ഖാൻെറ സഹായവും അഅ്​സംഖാന്​ ലഭിച്ചിട്ടുണ്ടെന്നും പൊലീസ്​ എഫ്​.ഐ.ആറിൽ പറയുന്നു.

യു.പി മുഖ്യമന്ത്രി യോഗി ആദിത്യ നാഥ്​ കേസ്​ അന്വേഷിക്കുന്നതിനായി മൂന്നംഗ സംഘത്തെ നിയോഗിച്ചിരുന്നു. അതേസമയം, കേസുമായി ബന്ധപ്പെട്ട്​ പരിശോധനകൾ നടത്താൻ സമാജ്​വാദി പാർട്ടിയും പ്രത്യേക സംഘത്തെ നിയോഗിച്ചു.

Tags:    
News Summary - Trouble mounts for Samajwadi Party leader Azam Khan-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.