അവിശ്വാസ പ്രമേയത്തിൽ നിന്ന് കേന്ദ്രം ഒഴിഞ്ഞുമാറുന്നു: ടി.ആർ.എസ്

ഹൈദരാബാദ്: അവിശ്വാസ പ്രമേയത്തിൽ നിന്ന് കേന്ദ്രം ഒഴിഞ്ഞുമാറുകയാണെന്ന് തെലങ്കാര രാഷ്ട്രീയ സമിതി എം.പി കവിത. തെലങ്കാനയുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ കേന്ദ്രത്തിന്‍റെ ഭാഗത്തുനിന്നും ഒരു ശ്രമങ്ങളും ഉണ്ടാകുന്നില്ല. അവിശ്വാസ പ്രമേയം പരിഗണനക്കെടുക്കുമോ ഇല്ലയോ എന്ന് പാർലമെന്‍റിലിരുന്നുകൊണ്ട് വീക്ഷിക്കും. ഇതേക്കുറിച്ചുള്ള ചർച്ച ലോകസഭയിൽ ഉയർന്നുവരികയാണെങ്കിൽ തങ്ങളുടെ പ്രശ്നങ്ങൾ അവതരിപ്പിക്കുമെന്നും കവിത പറഞ്ഞു. 

അവിശ്വാസ പ്രമേയം ചർച്ചക്ക് വരികയാണെങ്കിൽ തങ്ങൾ എൻ.ഡി.എക്കെതിരെ നിലപാട് എടുക്കുമെന്ന് തെലങ്കാനയിലെ ഭരണത്തിലിരിക്കുന്ന പാർട്ടിയായ ടി.ആർ.എസ് വ്യക്തമാക്കിയിരുന്നു.

Tags:    
News Summary - TRS accuses Centre of evading no-confidence motion-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.