വാഷിങ്ടണ്‍: ഹൂസ്റ്റണില്‍ നടന്ന ‘ഹൗഡി മോദി’ പരിപാടിക്കിയിൽ ഡൊണാള്‍ഡ് ട്രംപിനെ ഒരിക്കൽ കൂടി പ്രസിഡൻറായി തെരഞ്ഞെടുക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവന വളച്ചൊടിച്ചതാണെന്ന് വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കര്‍. ‘ഒരിക്കൽ കൂടി ട്രംപ് സർക്കാർ’ എന്ന ഡൊണാൾഡ് ട്രംപിെൻറ മുദ്രാവാക്യം മോദി ആവർത്തിക്കുകയാണ് ഉണ്ടായത്. പരാമര്‍ശം തെറ്റായി വ്യാഖ്യാനിക്കരുതെന്നും ഇന്ത്യക്ക് അമേരിക്കൻ രാഷ്ട്രീയത്തില്‍ പ്രത്യേക പക്ഷമില്ലെന്നും ജയ്ശങ്കര്‍ പറഞ്ഞു. വാഷിങ്ടണിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഹൗഡി മോദി’ പരിപാടിക്കെത്തിയ ട്രംപിനെ മോദി ‘ഒരിക്കൽ കൂടി ട്രം് സർക്കാർ’ എന്ന മുദ്രാവാക്യത്തോടെയാണ് സ്വാഗതം ചെയ്തത്. 2020 ല്‍ നടക്കാനിരിക്കുന്ന അമേരിക്കന്‍ പ്രസിഡൻറ് തെരഞ്ഞെടുപ്പില്‍ ട്രംപിന് അനുകൂലമായി നടത്തിയ പ്രചാരണമായിരുന്നു ഇതെന്ന് വിമർശനമുയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് ത്രിദിന സന്ദർശനത്തിനായി യു.എസിലെത്തിയ വിദേശകാര്യമന്ത്രി ജയ്ശങ്കർ ഇത് സംബന്ധിച്ച വിശദീകരണം നടത്തിയത്.
പ്രധാനമന്ത്രി പറഞ്ഞത് എന്താണെന്ന് വളരെ ശ്രദ്ധയോടെ പരിശോധിക്കണമെന്നാണ് എനിക്ക് തോന്നുന്നത്. പ്രസിഡൻറ് സ്ഥാനാര്‍ഥിയായ ട്രംപ് ജനങ്ങളോട് പറയാറുള്ള വാചകം തെൻറ പ്രസംഗത്തില്‍ സൂചിപ്പിക്കുക മാത്രമാണ് അദ്ദേഹം ചെയ്തതെന്നാണ് മനസ്സിലാക്കുന്നത്, ജയശങ്കർ പറഞ്ഞു. പ്രധാനമന്ത്രി പറഞ്ഞതിനെ തെറ്റായി വ്യാഖ്യാനിക്കരുതെന്നും അങ്ങനെ ചെയ്യുന്നത് നല്ലകാര്യമാണെന്ന് താന്‍ കരുതുന്നില്ല. താൻ എന്താണ് സംസാരിക്കുന്നത് എന്നതിനെ കുറിച്ച് അദ്ദേഹത്തിന് വ്യക്തതയുണ്ടെന്നും ജയ്ശങ്കർ പറഞ്ഞു.
‘ഹൗഡി മോദി’ പരിപാടിയിൽ മോദി ട്രംപിന് വേണ്ടി തെരഞ്ഞെടുപ്പ് പ്രചരണം നടത്തുകയാണ് ചെയ്തതെന്നും പ്രധാനമന്ത്രി മറ്റൊരു രാജ്യത്തിെൻറ തെരഞ്ഞെടുപ്പു നടപടിക്രമങ്ങളില്‍ ഇടപെട്ടത് നയതന്ത്ര കീഴ്വഴക്കങ്ങളുടെ ലംഘനമാണെന്നും പ്രതിപക്ഷം ആരോപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.