'ഗുജറാത്തിലെ ജനങ്ങൾ എന്നെ വിശ്വസിക്കണം'; സൗജന്യ വൈദ്യുതി പദ്ധതിയിൽ കെജ്രിവാൾ

ന്യൂഡൽഹി: സംസ്ഥാനത്തെ സൗജന്യ വൈദ്യുതി പദ്ധി അട്ടിമറിക്കാൻ കേന്ദ്രം ശ്രമിക്കുന്നതായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. സൗജന്യ വൈദ്യുതി പദ്ധിക്കെതിരെ ലെഫ്റ്റനന്റ് ഗവർണർ വി.കെ സക്‌സേന അന്വേണത്തിനുത്തരവിട്ടതിന് പിന്നാലെയാണ് കെജ്രിവാളിന്‍റെ പ്രസ്താവന.

എ.എ.പി സർക്കാർ നടപ്പാക്കിയ വൈദ്യുതി സബ്സിഡിയിലെ ക്രമക്കേടുകളും പൊരുത്തക്കേടുകളും അന്വേഷിച്ച് ഉടൻ റിപ്പോർട്ട് സമർപ്പിക്കണമെന്ന് സക്‌സേന ചീഫ് സെക്രട്ടറിക്ക് നിർദേശം നൽകിയിട്ടുണ്ട്. മദ്യനയവുമായി ബന്ധപ്പെട്ട് ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്കെതിരെ സി.ബി.ഐ അന്വേഷണം ആരംഭിച്ച് മൂന്ന് മാസത്തിന് ശേഷമാണ് സർക്കാർ പദ്ധതിയിൽ വീണ്ടും അന്വേഷണം പ്രഖ്യാപിക്കുന്നത്.

എ.എ.പിയുടെ വളർച്ച തടയുന്നതിനുള്ള ബി.ജെ.പിയുടെ ഏറ്റവും പുതിയ ശ്രമമാണിതെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ പ്രതികരിച്ചു. എ.എ.പിയുടെ സൗജന്യ വൈദ്യുതി പദ്ധതിയെ ഗുജറാത്തിലെ ജനങ്ങൾ ഇഷ്ടപ്പെടുന്നതായി മനസ്സിലായപ്പോഴാണ് ഡൽഹിയിലെ പദ്ധതി നിർത്തലാക്കാൻ കേന്ദ്രം ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

"ഡൽഹിയിലെ ജനങ്ങൾ എന്നെ വിശ്വസിക്കണം. സൗജന്യ വൈദ്യുതി ഒരു കാരണവശാലും നിർത്താൻ ഞാൻ അനുവദിക്കില്ല. ഗുജറാത്തിലെ ജനങ്ങളും എന്നെ വിശ്വസിക്കണം. സംസ്ഥാനത്ത് എ.എ.പി സർക്കാർ അധികാരത്തിലെത്തിയാൽ മാർച്ച് ഒന്ന് മുതൽ സൗജന്യ വൈദ്യുതി നൽകി തുടങ്ങും"- കെജ്രിവാൾ പറഞ്ഞു. ഡൽഹിയിൽ വൈദ്യതി വിതരണം ചെയ്യുന്ന കമ്പനികൾക്ക് സർക്കാർ പണം നൽകിയതായി ആരോപണമുയർന്നിരുന്നു.

രണ്ട് പതിറ്റാണ്ടിലേറെയായി ബി.ജെ.പി സർക്കാരാണ് ഗുജറാത്ത് ഭരിക്കുന്നത്. ഈ വർഷം അവസാനം നടക്കുന്ന നിയമസഭ തെരഞ്ഞടുപ്പിൽ ഡൽഹിക്കും പഞ്ചാബിനും പുറമേ എ.എ.പി മൂന്നാമതായി ലക്ഷ്യമിടുന്നത് പ്രധാനമന്ത്രിയുടെ സ്വന്തം സംസ്ഥാനമായ ഗുജറാത്തിനെയാണ്.

Tags:    
News Summary - Trust Me, Gujarat...": Arvind Kejriwal On Probe Into Delhi Free Power Scheme

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.