ചെന്നൈ: ഭൂരിപക്ഷം നഷ്ടപ്പെട്ട അണ്ണാ ഡി.എം.െക സർക്കാർ വിശ്വാസവോെട്ടടുപ്പ് തേടാൻ ഗവർണർക്ക് നിർദേശം നൽകണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷമായ ഡി.എം.കെ മദ്രാസ് ഹൈകോടതിയിൽ ഹരജി നൽകി.
ദിനകരൻ പക്ഷത്തെ 19 എം.എൽ.എമാർ മുഖ്യമന്ത്രി എടപ്പാടി പളനിസാമിയെ മാറ്റണമെന്ന് ഗവർണർക്ക് കത്ത് നൽകിയതിന് പിന്നാലെ സർക്കാർ ഭൂരിപക്ഷം തെളിയിക്കണമെന്നാവശ്യപ്പെട്ട് ഡി.എം.കെ വർക്കിങ് പ്രസിഡൻറ് എം.കെ. സ്റ്റാലിെൻറ നേതൃത്വത്തിൽ രണ്ടു പ്രാവശ്യം പ്രതിപക്ഷം രാജ്ഭവനിൽ എത്തിയിരുന്നു. പ്രതിപക്ഷം എന്തുകൊണ്ട് അവിശ്വാസ നോട്ടീസ് നൽകുന്നില്ലെന്ന ചോദ്യത്തിന് ആദ്യം ഗവർണർ സഭ വിളിക്കെട്ടയെന്ന് സ്റ്റാലിൻ പ്രതികരിച്ചു. സഭ ചേർന്നാൽ നോട്ടീസ് നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.