ചെന്നൈ: ജയലളിതയുടെ മരണത്തിലൂടെ ഒഴിവ് വന്ന ആർ.കെ. നഗർ ഉപതെരഞ്ഞെടുപ്പിൽ അണ്ണാ ഡി.എം.കെ ശശികലാ വിഭാഗത്തിെൻറ സ്ഥാനാർഥിയായി ടി.ടി.വി ദിനകരൻ മത്സരിക്കും. ശശികലയുടെ സഹോദരി വനിതാമണിയുടെ പുത്രനായ ദിനകരൻ പാർട്ടി ഡെപ്യൂട്ടി ജനറൽ സെക്രട്ടറിയാണ്. ബുധനാഴ്ച രാവിലെ ചെന്നൈ റോയപ്പേട്ട അവ്വൈ ഷൺമുഖം ശാലയിലെ പാർട്ടി ആസ്ഥാനത്ത് നടന്ന ഭരണസമിതി യോഗത്തിലാണ് ദിനകരെന െഎകകണ്േഠ്യന തെരഞ്ഞെടുത്തത്. പാർട്ടി പ്രസിഡീയം ചെയർമാനും മന്ത്രിയുമായ കെ.എ. സെേങ്കാട്ടയ്യനാണ് ദിനകരെൻറ സ്ഥാനാർഥിത്വം വെളിപ്പെടുത്തിയത്.
ഇൗ മാസം 23ന് നാമനിർേദശ പത്രിക സമർപ്പിക്കും. പാർട്ടി പിളർപ്പിനുശേഷം നേരിടുന്ന ആദ്യ തെരഞ്ഞെടുപ്പിൽ പന്നീർസെൽവം നേതൃത്വം നൽകുന്ന വിമത വിഭാഗവും ജയലളിതയുടെ സഹോദര പുത്രി ദീപാ ജയകുമാറും മത്സര രംഗത്തുണ്ട്. പെരിയകുളം മുൻ എം.പിയായിരുന്നു ദിനകരൻ. 2011ൽ ശശികലയും ദിനകരനും ഉൾപ്പെടെ മന്നാർഗുഡി സംഘത്തിലെ 12 പേരെ ജയലളിത പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു. പിന്നീട് ശശികലെയ തിരിച്ചെടുത്തെങ്കിലും മറ്റുള്ളവരെ അകറ്റിനിർത്തി. ജയലളിത മരിച്ചതിന് ശേഷം ശശികലയാണ് ഇവരെ തിരിച്ചെടുത്തത്.
മുഖ്യമന്ത്രിയായതിന് ശേഷം ആർ.കെ നഗറിൽ മത്സരിക്കാനിരുന്ന ശശികലക്ക് അനധികൃത സ്വത്ത് സമ്പാദന കേസിൽ ലഭിച്ച ശിക്ഷയാണ് സാധ്യത നഷ്ടപ്പെടുത്തിയത്. ജയിലിൽ പോകുന്നതിനുമുമ്പ് അവർ ദിനകരന് പാർട്ടി ചുമതല കൈമാറിയിരുന്നു. മുഖ്യമന്ത്രി പദവി വേണ്ടെന്ന് പറയുന്ന ദിനകരൻ ജയിച്ചെത്തിയാൽ പളനി സാമിക്ക് ഭീഷണിയാണ്. ജയിച്ചാൽ പളനി സാമിക്ക് സമീപ ഭാവിയിൽ പദവി കൈമാറേണ്ടി വരും.
പ്രാദേശിക നേതാവായ അഡ്വ. മരുതു ഗണേശാണ് ദ്രാവിഡ മുന്നേറ്റ കഴകം സ്ഥാനാർഥി. മണ്ഡലത്തിൽതന്നെയുള്ള വ്യക്തിെയ രംഗത്തിറക്കി അട്ടിമറി വിജയം നേടാനാണ് ഡി.എംകെയുടെ ശ്രമം. ഡി.എം.ഡി.കെയും സ്ഥാനാർഥിയെ പ്രഖ്യാപിച്ചു. പാർട്ടി രൂപവത്കരിച്ച ജെല്ലിക്കെട്ട് പ്രക്ഷോഭകരും ജനങ്ങളിൽനിന്ന് ഉടൻ സ്ഥാനാർഥിയെ കണ്ടെത്തും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.