ചെന്നൈ: മാഫിയ സംഘത്തിലെ തന്ത്രജ്ഞനായ രാഷ്ട്രീയക്കാരൻ, ഇതാണ് ഒറ്റവാക്കിൽ ദിനകരൻ. തിരിച്ചടികള്‍ ഏറ്റുവാങ്ങാന്‍ ദിനകരെൻറ ജന്മം ഇനിയും ബാക്കിയെന്ന കണക്കുകൂട്ടലുകൾ തെറ്റി. പുരട്ച്ചി തലൈവിയുെട അനഭിമതനെ ആർ.കെ നഗർ മക്കൾ അമ്മയുടെ പിൻഗാമിയാക്കിയിരിക്കുന്നു.
ഉയർച്ച താഴ്ചകൾ കണ്ട ദിനകരൻ മന്നാർഗുഡി സംഘത്തിലെ പ്രധാനിയാണ്. പളനിസാമിയും പന്നീർസെൽവവും കേന്ദ്ര പിന്തുണയോടെ ഒറ്റരാത്രികൊണ്ട് നിഷ്പ്രഭമാക്കിയ മന്നാര്‍ഗുഡി സംഘം വീണ്ടും ചർച്ചകളിൽ നിറയുകയാണ്.
ചിന്നമ്മയുടെ ശിപാർശയിൽ പാർലെമൻറംഗവും രാജ്യസഭാംഗവുമാക്കി ജയലളിത സഹായിച്ചെങ്കിലും പോയസ്ഗാർഡനിലെ കുടികിടപ്പിനിടെ അനഭിമതനായി പുറത്തുപോകേണ്ടി വന്നിരുന്നു. എന്നിരുന്നാലും, ജയലളിതയുടെ ഭൗതികശരീരം പൊതുദര്‍ശനത്തിനുവെച്ചപ്പോള്‍ തൊട്ടടുത്തായി ശശികലക്ക് പിന്നിൽ വീണ്ടും കടന്നുകൂടി. ചിന്നമ്മ ജയിലിൽ പോകേണ്ടിവന്നപ്പോൾ പാർട്ടി ഡെപ്യൂട്ടി ജനറൽ സെക്രട്ടറിയായി വാഴ്ത്തി. അധികാരം പിടിക്കാനുള്ള തിടുക്കത്തിനിടെയാണ് ചിന്നമ്മയും അനന്തരവനും പാർട്ടിക്ക് പുറത്താകുന്നത്. പാര്‍ട്ടിയിലും ഭരണത്തിലും അനാവശ്യമായി കൈകടത്തി കോടികള്‍ കൈക്കലാക്കിയിട്ടുണ്ട്. 1991 മുതല്‍ 1995 വരെയുള്ള കാലത്ത് രേഖകളില്ലാതെ അക്കൗണ്ടിൽ കോടികൾ കുമിഞ്ഞുകൂടിയത് സാമ്പത്തിക കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്ന ഏജന്‍സികളുടെ അന്വേഷണത്തിലാണ്. വിദേശനാണയ വിനിമയ ചട്ടം ലംഘിച്ചതിെൻറ പേരില്‍ എന്‍ഫോഴ്സ്മെൻറ് ഡയറക്ടറേറ്റിെൻറ കേസിൽ 25 കോടി രൂപ പിഴയടക്കാൻ വിധിച്ചിരിക്കുകയാണ്.
ഇതിനിടെ സിംഗപ്പൂർ പൗരത്വവും കരസ്ഥമാക്കി. പണമെറിഞ്ഞ് വോട്ടുപിടിക്കുന്നുവെന്ന ആരോപണം ഇക്കുറിയും ദിനകരെൻറ പേരിലുണ്ട്. പിളര്‍പ്പിനുശേഷം മരവിപ്പിക്കപ്പെട്ട പാര്‍ട്ടിയുടെ രണ്ടില ചിഹ്നത്തിനായി തെരഞ്ഞെടുപ്പ് കമീഷനെ സാമ്പത്തികമായി സ്വാധീനിക്കാന്‍ ശ്രമിച്ച കേസില്‍ ഡല്‍ഹി പൊലീസ് അറസ്റ്റ്ചെയ്ത് ദിവസങ്ങളോളം ജയിലിലിട്ടു. ഇടനിലക്കാരൻ സുകേഷ് ചന്ദ്രശേഖരനുമായി േചർന്ന് 50 കോടിയുടെ കരാര്‍ ഉറപ്പിച്ചാണ് തെരഞ്ഞെടുപ്പ് കമീഷനിലെ ഉദ്യോഗസ്ഥനെ സ്വാധീനിക്കാന്‍ ശ്രമിച്ചതെന്നാണ് ആരോപണം. തേവര് സമുദായക്കാരനാണ്.
ശശികലയുടെ സഹോദരീ പുത്രനാണ് ഇൗ 54കാരൻ. പിതാവ് ടി. വിവേകാനന്ദം, മാതാവ് വനിതാമണി. ഭാര്യ അനുരാധ. രണ്ട് സഹോദരങ്ങളുണ്ട്. തേനി ജില്ലക്കാരായ സുധാകരനും ഭാസ്കരനും. ജയലളിതയുടെ വളര്‍ത്തുപുത്രനായ സുധാകരൻ ശശികലക്കൊപ്പം അനധികൃത സ്വത്ത് സമ്പാദന കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.