സെക്കൻറുകളുടെ വ്യത്യാസത്തിൽ വിമാനങ്ങളുടെ കൂട്ടിയിടി ഒഴിവായി

ന്യുഡൽഹി: യാത്രക്കിടെ വിമാനങ്ങൾ തമ്മിൽ കൂട്ടിയിടിക്കാവുന്ന ദുരന്തം ഒഴിവായത്​ തലനാരിഴക്ക്​.  328 യാത്രക്കാരുമായി പറന്നുയർന്ന ഇൻഡിഗോ വിമാനങ്ങളാണ്​ സെക്കൻറുകളുടെ വ്യത്യാസത്തിൽ വൻ ദുരന്തത്തിൽ നിന്നും രക്ഷ​െപ്പട്ടത്​. ഇരു വിമാനങ്ങളുടെയും പൈലറ്റുമാർ സമർത്ഥമായി ദിശമാറ്റിയതിനാലാണ്​ വലിയ അപകടം നിന്ന്​ ഒഴിവായത്​. 

എയർ ബസ്​ എ-320​​​​െൻറ ഇൻഡിഗോ വിമാനങ്ങളാണ്​ രണ്ടും. കോയമ്പത്തൂർ-ഹൈദരബാദ്​ റൂട്ടിൽ സർവ്വീസ്​ നടത്തുന്ന 6ഇ-779 വിമാനവും ബംഗളൂരു-കൊച്ചി റൂട്ടിൽ സർവ്വീസ്​ നടത്തുന്ന 6ഇ-6505 വിമാനവുമാണ്​ ബംഗുളൂരുവിനു സമീപം രക്ഷപ്പെട്ടത്​. കൂട്ടിയിടിക്കാൻ സാധ്യതയുണ്ടെന്ന അപായ സന്ദേശം കോക്​പിറ്റിൽ ലഭിക്കുമ്പോൾ ഇരു വിമാനങ്ങളും കേവലം എട്ട്​ കിലോമീറ്റർ മാത്രം അകലെയായിരുന്നു. 

6ഇ-779 വിമാനത്തോട്​​ 36000 അടിയിലേക്ക്​  ഉയരാനും 6ഇ-6505 വിമാനത്തോട്​ 28000അടിയിലേക്ക്​ താഴാനും എയർ ട്രാഫിക്​ കൺട്രോൾ ബോർഡിൽ നിന്ന്​ നിർദ്ദേശം ലഭിച്ചു. എന്നാൽ ഒരു ഘട്ടത്തിൽ 6ഇ-779 27300 അടി ഉയരത്തിലും 6ഇ-6505 27500 അടി  ഉയരത്തിലുമാണ്​ മുന്നോട്ടു കുതിച്ചത്​. നേർക്കു നേർ എത്തിയ രണ്ടു വിമാനങ്ങളും 200 അടി വ്യാത്യാസത്തിലാണ്​ ദുരന്തത്തിൽ നിന്ന്​​ ഒഴിഞ്ഞു മാറിയത്​. സംഭവത്തിൽ ദി എയർക്രാഫ്​റ്റ്​ ആക്​സിഡൻറ്​ ഇൻവെസ്​റ്റിഗേഷൻ ബോർഡ്​ അന്വേഷണം ആരംഭിച്ചു.

ര​ക്ഷ​ക​നാ​യി ടി.​സി.​എ.​എ​സ്​

വി​മാ​ന​ങ്ങ​ളു​ടെ കൂ​ട്ടി​യി​ടി ഒ​ഴി​വാ​ക്കാ​നു​ള്ള അ​വ​സാ​ന​ത്തെ ആ​ശ്ര​യ​മാ​ണ്​ ടി.​സി.​എ.​എ​സ്. മ​റ്റൊ​രു വി​മാ​നം തൊ​ട്ട​ടു​ത്ത്​ വ​രു​ന്ന സാ​ഹ​ച​ര്യ​മു​ണ്ടാ​യാ​ൽ പൈ​ല​റ്റി​ന്​ ഉ​ച്ച​ത്തി​ൽ സ​ന്ദേ​ശം ന​ൽ​കു​ന്ന സം​വി​ധാ​ന​മാ​ണി​ത്. 

‘ഉ​യ​ർ​ത്തു​ക’, ‘താ​ഴ്​​ത്തു​ക’, ‘ഉ​യ​രം കൂ​ട്ടു​ക’, ‘ഉ​യ​രം കു​റ​ക്കു​ക’ തു​ട​ങ്ങി​യ സ​ന്ദേ​ശ​ങ്ങ​ളാ​ണ്​ ല​ഭി​ക്കു​ക. ടി.​സി.​എ.​എ​സ് വ​ഴി ര​ണ്ടു​വി​മാ​ന​ങ്ങ​ളി​ലും അ​പ​ക​ടം ഒ​ഴി​വാ​ക്കാ​ൻ ഉ​ത​കു​ന്ന നി​ർ​ദേ​ശ​ങ്ങ​ളാ​ണ്​ ന​ൽ​കു​ക. അ​താ​യ​ത്, ഒ​രു വി​മാ​ന​ത്തി​ലെ പൈ​ല​റ്റി​ന്​ ‘ഉ​യ​ർ​ത്തു​ക’ എ​ന്ന സ​ന്ദേ​ശം ല​ഭി​​ക്കു​േ​മ്പാ​ൾ ര​ണ്ടാ​മ​െ​ത്ത പൈ​ല​റ്റി​ന് ‘താ​ഴ്​​ത്തു​ക’ എ​ന്ന സ​ന്ദേ​ശം ന​ൽ​കു​ന്നു. 

Tags:    
News Summary - On Tuesday, 2 IndiGo Planes Were Seconds From Disaster Near Bengaluru-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.