ഏഴും നാലും വയസുള്ള സഹോദരിമാരെ വെട്ടി കൊന്നു; യു.പിയിൽ ഇരുപതുകാരി അറസ്റ്റിൽ

ലഖ്നോ: ഉത്തർപ്രദേശിലെ ബയ്റയിൽ പ്രായപൂർത്തിയാകാത്ത സഹോദരിമാരെ കൊന്ന യുവതി അറസ്റ്റിൽ. പങ്കാളിയുമായി യുവതി ലൈംഗികബന്ധത്തിലേർപ്പെടുന്നത് സഹോദരിമാർ കണ്ടതിന് പിന്നാലെയായിരുന്നു കൊലപാതകം. സംഭവത്തിൽ ബയ്റയ് സ്വദേശി അഞ്ജലിയെ(20) പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സഹോദരമായരായ സുരഭി (7), റോഷ്നി (4) എന്നിവരാണ് കൊല്ലപ്പെട്ടത്.

മാതാപിതാക്കൾ വീട്ടിലില്ലാത്ത സമയത്തായിരുന്നു സംഭവം. മൺവെട്ടി ഉപയോഗിച്ചായിരുന്നു പ്രതി കൃത്യം നടത്തിയത്. കൊലപാതകത്തിന് പിന്നാലെ ആ‍യുധത്തിൽ നിന്നും വസ്ത്രത്തിൽ നിന്നും രക്തം കഴുകിക്കളയുകയായിരുന്നു. പിന്നീട് ഫോറൻസിക് വിദഗ്ദർ നടത്തി അന്വേഷണത്തിലാണ് പ്രതി അഞ്ജലിയാണെന്ന് തിരിച്ചറിഞ്ഞത്. കുടുംബത്തിലുള്ള ആരെങ്കിലും തന്നെയാകാം കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് സംശയിച്ചിരുന്നു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. 

Tags:    
News Summary - twenty year old arrested for killing minor sisters

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.