യു.പി പൊലീസ്​ കേസിന്​ പിന്നാലെ മുൻകൂർ ജാമ്യഹരജി നൽകി ട്വിറ്റർ ഇന്ത്യ മേധാവി

ബംഗളൂരു: യു.പി പൊലീസ്​ കേസെടുത്തതിന്​ പിന്നാലെ മുൻകൂർ ജാമ്യഹരജി നൽകി ട്വിറ്റർ ഇന്ത്യ മേധാവി മനീഷ്​ മഹേശ്വരി. ട്രാൻസിസ്റ്റ്​ ജാമ്യഹരജിയാണ്​ അദ്ദേഹം നൽകിയത്​. കർണാടക ഹൈകോടതിയിലാണ്​ ഹരജി. കോടതി ഹരജി​ ഇന്ന്​ തന്നെ പരിഗണിക്കും.

ജൂൺ 23നാണ്​ മനീഷ്​ മഹേശ്വരി ഹരജി സമർപ്പിച്ചത്​. പൊലീസ്​ ചോദ്യം ചെയ്യാൻ വിളിപ്പിച്ചതിന്​ പിന്നാലെയായിരുന്നു നടപടി. വിഡിയോ കോൺഫറൻസിലൂടെ ചോദ്യം ചെയ്യലിന്​ ഹാജരാവാമെന്ന്​ മഹേശ്വരി അറിയിച്ചിരുന്നുവെങ്കിലും യു.പി പൊലീസിന്​ ഇത്​ സ്വീകാര്യമായിരുന്നില്ല.

ട്വിറ്റർ ഇന്ത്യ മേധാവി ഇന്ന്​ ഹാജരാവുമെന്നായിരുന്നു യു.പി പൊലീസ്​ അറിയിച്ചിരുന്നത്​. എന്നാൽ, അദ്ദേഹം ഇന്ന്​ പൊലീസിന്​ മുമ്പാകെ ഹാജരായിരുന്നില്ല. ഗാസിയാബാദിൽ മുസ്​ലിം വയോധികൻ മരിച്ചതുമായി ബന്ധപ്പെട്ട ട്വീറ്റുകളിലാണ്​ ട്വിറ്ററിനെതിരെ ​െപാലീസ്​ കേസെടുത്തത്​.

Tags:    
News Summary - Twitter India Chief's Court Move In Bengaluru Before Questioning In UP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.