ന്യൂഡൽഹി: കത്തിനിൽക്കുന്ന വിവാദങ്ങൾക്കിടെ ഇന്ത്യ വിഭാഗം തലവനെ സ്ഥലംമാറ്റി ട്വിറ്റർ. ട്വിറ്റർ ഇന്ത്യ ഹെഡ് ആയ മനീഷ് മഹേശ്വരിയെയാണ് സ്ഥലം മാറ്റിയത്. സീനിയർ ഡയറക്ടർ പദവിയിൽ അമേരിക്കയിലേക്കാണ് സ്ഥലംമാറ്റം. റവന്യൂ സ്ട്രാറ്റജി ആൻഡ് ഓപ്പറേഷൻസ് വിഭാഗത്തിലേക്കാണ് മഹേശ്വരിയെ ട്വിറ്റർ സ്ഥലം മാറ്റിയത്. ട്വിറ്റർ വൈസ് പ്രസിഡൻറും ജപ്പാൻ ഏഷ്യാ പസഫിക് മേധാവിയുമായ യൂ സസാമോട്ടോ ട്വിറ്ററിലൂടെ സ്ഥലംമാറ്റ ഉത്തരവ് സ്ഥിരീകരിച്ചിട്ടുണ്ട്.
മഹേശ്വരി സ്ഥലംമാറുേമ്പാൾ പുതുതായി ആരായിരിക്കും ഇന്ത്യയിലെത്തുക എന്നതുസംബന്ധിച്ചുള്ള വിശദാംശങ്ങൾ കമ്പനി വെളിപ്പെടുത്തിയിട്ടില്ല. ട്വിറ്ററിൽ ചേരുന്നതിന് മുമ്പ്, നെറ്റ്‌വർക്ക് 18 ഡിജിറ്റലിെൻറ സിഇഒ ആയിരുന്നു മഹേശ്വരി. ഫ്ലിപ്കാർട്ട്, പി & ജി എന്നിവയുൾപ്പെടെയുള്ള കമ്പനികളിലും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. വിദ്വേഷപ്രചരണത്തിന് യു.പി പൊലീസ് മനീഷ് മഹേശ്വരിക്കെതിരേ നേരത്തേ കേസെടുത്തിരുന്നു.
ജൂണിൽ, സോഷ്യൽ മീഡിയയിൽ വൈറലായ വീഡിയോയുമായി ബന്ധപ്പെട്ടാണ് മഹേശ്വരിക്കും മറ്റ് ചിലർക്കുമെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തത്. ട്വീറ്റുകളിലും അകൗണ്ടുകളിലും എടുത്ത വിവിധ നടപടികർ കാരണവും മേയിൽ പ്രാബല്യത്തിൽ വന്ന ഐടി നിയമങ്ങൾ പാലിക്കുന്നതിൽ കാലതാമസം വരുത്തിയതുകാരണവും ഭരണകൂടത്തിെൻറ വേട്ടയാടൽ അടുത്തകാലത്ത് ട്വിറ്ററിന് അനുഭവിക്കേണ്ടിവന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.