ന്യൂഡൽഹി: ജമ്മുകശ്മീരിനെ ചൈനയുടെ ഭാഗമാക്കി ട്വിറ്റർ. ദേശീയ സെക്യൂരിറ്റി അനലിസ്റ്റ് നിതിൻ ഗോഖലെ ലേ എയർപോർട്ടിന് സമീപത്ത് നിന്നെടുത്ത വിഡിയോയാണ് വിവാദത്തിന് തുടക്കമിട്ടത്. അദ്ദേഹത്തിെൻറ വിഡിയോയിൽ ലേ ചൈനയിലെ സ്ഥലമെന്നാണ് രേഖപ്പെടുത്തിയത്. ഒബ്സർവർ റിസേർച്ച് ഫൗണ്ടേഷൻ ചെയർമാൻ കഞ്ചൻ ഗുപ്ത ഇത് കണ്ടെത്തിയതോടെയാണ് പുതിയ വിവാദത്തിന് തുടക്കമായത്.
ഇന്ത്യയുടെ അതിരുകൾ മാറ്റിവരക്കാനാണ് ട്വിറ്ററിെൻറ ശ്രമം. ജമ്മുകശ്മീരിനെ ചൈനയോടൊപ്പം കൂട്ടിചേർക്കുകയാണ് അവർ ചെയ്യുന്നത്. ഇത് ഇന്ത്യൻ നിയമങ്ങളുടെ ലംഘനമല്ലേ. അതോ യു.എസ് കമ്പനി ഇന്ത്യയിലെ നിയമങ്ങൾക്കും മുകളിലാണോയെന്നും ഗുപ്ത ചോദിച്ചു. ഐ.ടി മന്ത്രി രവിശങ്കർ പ്രസാദ് ഉടൻ പ്രശ്നത്തിൽ ഇടപെടണമെന്നും അവർ ആവശ്യപ്പെട്ടു.
ലേയിലെ യുദ്ധസ്മാരകമായ ഹാൾ ഓഫ് ഫെയിമിൽ നിന്നും വിഡിയോ ഷെയർ ചെയ്തപ്പോഴുള്ള ലൊക്കേഷനിൽ ലേ ചൈനയിലാണ് കാണിച്ചതെന്ന് നിതിൻ ഗോഖലെയും സമ്മതിച്ചു. ട്വിറ്റർ ഇക്കാര്യത്തിൽ എത്രയും പെട്ടെന്ന് നടപടി എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.