കൊൽക്കത്ത: രാജ്യത്തെ അപമാനിച്ച് വീണ്ടും കുഞ്ഞുങ്ങൾക്ക് നേരെ ലൈംഗിക പീഡനം. കഠ്വക്കും ഉന്നാവക്കും ഇന്ദോറിനും ശേഷം രാജ്ഗഞ്ചിലാണ് കുട്ടികൾക്ക് നേരെ കാമാന്ധരുടെ ആക്രമണം ഉണ്ടായത്. പൂജാരികളും ജനപ്രതിനിധികളുമായിരുന്നു കഴിഞ്ഞ കേസുകളിൽ പ്രതിസ്ഥാനത്തെങ്കിൽ വിദ്യാർഥികൾക്ക് വഴികാട്ടിയാകേണ്ട അധ്യാപകനാണ് ഇത്തവണ പ്രതി. കഠ്വ ദുരന്തം നടന്നത് ക്ഷേത്രത്തിലായിരുന്നെങ്കിൽ, ഇത്തവണ േക്ഷത്രത്തോളം പവിത്രമായ വിദ്യാലയത്തിലാണ്.
പശ്ചിമ ബംഗാളിലെ രാജ്ഗഞ്ചിലെ പ്രൈമറി സ്കൂളിലാണ് രണ്ട് നാലാംക്ലാസ് വിദ്യാർഥിനികളെ അധ്യാപകൻ ലൈംഗികമായി പീഡിപ്പിച്ചത്. സ്കൂളിൽ വെച്ച് നാലു ദിവസത്തോളമാണ് അധ്യാപകൻ കുട്ടികളെ പീഡിപ്പിച്ചത്. സ്കൂൾ സമയം കഴിഞ്ഞായിരുന്നു സംഭവം.
പീഡനത്തിനിരയായ പെൺകുട്ടികളിെലാരാൾ വെള്ളിയാഴ്ച സ്കൂളിൽ പോകാൻ വിസമ്മതിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. സ്കൂളിൽ പോകാതിരിക്കാൻ കാരണം എന്താണെന്ന് ചോദിച്ച രക്ഷിതാക്കളോട് ഭയന്നു വിറച്ചുെകാണ്ട് കുട്ടി പീഡന വിവരം പറയുകയായിരുന്നു. അധ്യാപകൻ പീഡിപ്പിച്ച കൂട്ടുകാരിയുടെ പേരും കുട്ടി മാതാപിതാക്കളോട് പറഞ്ഞു. സംഭവം പുറത്തു പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും കുട്ടി അറിയിച്ചു. തുടർന്ന് രക്ഷിതാക്കൾ കൂട്ടുകാരിയുടെ വീട്ടിലെത്തി കാര്യം ചോദിച്ചറിഞ്ഞു. തന്നെയും അധ്യാപകൻ പീഡിപ്പിച്ചെന്ന് അവളും സമ്മതിച്ചു.
രണ്ടുകുട്ടികളുെടയും രക്ഷിതാക്കൾ ചേർന്ന് പൊലീസിൽ പരാതി നൽകി. കുട്ടികളുടെ രക്ഷിതാക്കൾ പരാതി നൽകിയതറിഞ്ഞ അധ്യാപകൻ ഒളിവിൽ പോയി. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.