ഉത്തർപ്രദേശിൽ വിഗ്രഹ നിമജ്ജനത്തിനിടെ രണ്ടുപേർ മുങ്ങി മരിച്ചു

ലഖ്നോ: വിഗ്രഹ നിമജ്ജനത്തിനിടെ ഒഴുക്കിൽപ്പെട്ട മൂന്ന് യുവാക്കളിൽ രണ്ടുപേർ മുങ്ങി മരിച്ചു. മൻവാർ നദിയിലെ പിപ്രാഹി ഘട്ടിൽ ദുർഗ്ഗാ വിഗ്രഹങ്ങൾ നിമജ്ജനം ചെയ്യുന്നതിനിടെയാണ് മൂന്ന് യുവാക്കൾ ഒഴുക്കിൽ പെട്ട് കാണാതായത്.

ശനിയാഴ്ച രാത്രിയോടെയാണ് സംഭവം നടന്നത്. തുടർന്ന് മൂന്നുപേർക്കു വേണ്ടി വൻ തെരച്ചിൽ നടത്തിയെങ്കിലും ഒരാളെ മാത്രമേ രക്ഷപെടുത്താനായുള്ളു. നാട്ടുകാരാണ് യുവാവിനെ രക്ഷപ്പെടുത്തിയത്. മഹുലി ഖോറി സ്വദേശികളായ സത്യം വിശ്വകർമ (22), മഞ്ജീത് ഗുപ്ത (18) എന്നിവരെയാണ് കാണാതായത്.

Tags:    
News Summary - Two feared drowned during idol immersion in Uttar Pradesh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.