വേണ്ടിവന്നാല്‍ കൂടുതല്‍ മിന്നലാക്രമണം- കരസേന മേധാവി

ന്യൂഡല്‍ഹി: നിയന്ത്രണരേഖയിലെ ഭീകരതാവളങ്ങള്‍ക്കെതിരെ നടപടിയെടുക്കാന്‍ ഇന്ത്യക്ക് അവകാശമുണ്ടെന്നും ആവശ്യം വന്നാല്‍ കൂടുതല്‍ മിന്നലാക്രമണം നടത്താന്‍ മടിക്കില്ളെന്നും കരസേന മേധാവി ജനറല്‍ ബിപിന്‍ റാവത്ത്. മിന്നലാക്രമണത്തിന്‍െറ ലക്ഷ്യം മുന്നറിയിപ്പ് നല്‍കുക എന്നതാണ്. സെപ്റ്റംബര്‍ 29ന് നിയന്ത്രണരേഖ കടന്ന്  ഇന്ത്യ നടത്തിയ മിന്നലാക്രമണം വളരെ ആസൂത്രിതമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. വിപുലമായ മുന്നൊരുക്കം നടത്തിയായിരുന്നു ഇന്ത്യയുടെ മുന്നേറ്റം. അത് നേരിട്ട് നിരീക്ഷിച്ചു. സൈനികര്‍ക്ക് അപകടം സംഭവിക്കാതിരിക്കാന്‍ പരമാവധി കരുതലെടുത്തിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി. മിന്നലാക്രമണത്തിന് നേരിട്ട് നേതൃത്വം നല്‍കിയ ബിപിന്‍ റാവത്ത് ആ സമയത്ത് കരസേന ഉപമേധാവിയായിരുന്നു. കഴിഞ്ഞയാഴ്ച ഇന്ത്യയുടെ 27ാമത് കരസേന മേധാവിയായി സ്ഥാനമേറ്റ അദ്ദേഹം എന്‍.ഡി.ടി.വിക്ക് അനുവദിച്ച അഭിമുഖത്തിലാണ് ഇക്കാര്യങ്ങള്‍ പറഞ്ഞത്. 
 

Tags:    
News Summary - Two-front war is a real scenario, says General Bipin Rawat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.