ഛത്തീസ്ഗഡിൽ മാവോവാദികളുടെ ബോംബ് സ്ഫോടനത്തിൽ രണ്ട് ജവാന്മാർക്ക് വീരമൃത്യു

നാരായൺപുർ: ഛത്തീസ്ഗഡിൽ മാവോവാദികൾ നടത്തിയ ബോംബ് സ്ഫോടനത്തിൽ ഇന്തോ-തിബറ്റൻ ബോർഡർ പൊലീസിലെ (ഐ.ടി.ബി.പി) രണ്ട് ജവാന്മാർ വീരമൃത്യു വരിച്ചു. നിരവധി ജവാന്മാർക്ക് പരിക്കേറ്റു. ജവാന്മാരായ പവാർ അമർ ഷംറാവുവും രാജേഷ് ലോയുമാണ് മരിച്ചത്.

ഛത്തീസ്ഗഡിലെ നാരായൺപുർ ജില്ലയിൽ ഐ.ടി.ബി.പി സംഘം തിരച്ചിൽ നടത്തുന്നതിനിടെയാണ് മാവോവാദികൾ സ്ഫോടനം നടത്തിയത്. ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസ് (ഐ.ഇ.ഡി) ആണ് സ്ഫോടനത്തിനായി ഉപയോഗിച്ചത്.

വെള്ളിയാഴ്ച ദന്തേവാഡ-നാരായണപൂർ അതിർത്തിക്കടുത്തുള്ള അബുജ്മദ് വനത്തിൽ നടന്ന ഏറ്റുമുട്ടലിൽ 38 മാവോവാദികളെ സംയുക്തസേന വധിച്ചിരുന്നു. ദന്തേവാഡ-നാരായണപൂർ അതിർത്തിക്കടുത്തുള്ള നെന്ദൂർ, തുൾതുലി ഗ്രാമങ്ങളിലെ വനത്തിലാണ് ഏറ്റുമുട്ടൽ നടന്നത്. 

Tags:    
News Summary - Two ITBP jawans killed in IED blast in Chhattisgarh's Narayanpur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.