എ.എം ആരിഫിനും തോമസ് ചാഴിക്കാടനും സസ്​പെൻഷൻ; പുറത്താക്കപ്പെട്ട എം.പിമാരുടെ എണ്ണം 143 ആയി

ന്യൂഡൽഹി: പാർലമെന്റിൽ പ്രതിഷേധിച്ച എം.പിമാരെ സസ്​പെൻഡ് ചെയ്യുന്ന നടപടി തുടർന്ന് കേന്ദ്രസർക്കാർ. കേരളത്തിൽ നിന്നുള്ള രണ്ട് എം.പിമാരെ കൂടി ഇന്ന് ലോക്സഭയിൽ നിന്നും സസ്​പെൻഡ് ചെയ്തു. തോമസ് ചാഴി​ക്കാടനേയും എ.എം ആരിഫിനേയുമാണ് ഇന്ന് ലോക്സഭയിൽ നിന്ന് സസ്​പെൻഡ് ചെയ്തത്. ഇതോടെ പുറത്താക്കപ്പെട്ട എം.പിമാരുടെ എണ്ണം 143 ആയി. ഇരുവരേയും സസ്​പെൻഡ് ചെയ്യാനുള്ള പ്രമേയം പാർലമെന്ററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷിയാണ് കൊണ്ട് വന്നത്.

തോമസ് ചാഴിക്കാടനിൽ നിന്നും എ.എം ആരിഫിൽ നിന്നും ഗൗരവമായ മോശം പെരുമാറ്റമാണ് ഉണ്ടായതെന്ന് പ്രഹ്ലാദ് ജോഷി പറഞ്ഞു. ലോക്സഭയേയും അധ്യക്ഷനേയും അപമാനിക്കുന്ന പെരുമാറ്റമാണ് ഇരുവരിലും നിന്നും ഉണ്ടായതെന്നും പ്ലക്കാർഡുകളുമായാണ് ഇവർ സഭയിലെത്തിയതെന്നും ജോഷി വ്യക്തമാക്കി.

പാർലമെന്റിലെ സുരക്ഷ വീഴ്ചയെ കുറിച്ച് പ്രധാനമന്ത്രി മോദിയും ആഭ്യന്തര മന്ത്രി അമിത്ഷായും പ്രതികരിക്കണമെന്നും പ്രതികൾക്ക് പാസ് നൽകിയ ബി.ജെ.പി എം.പി പ്രതാപ് സിംഹക്ക് ഇവരുമായുള്ള ബന്ധം അ​ന്വേഷിക്കണമെന്നും ആവശ്യ​പ്പെട്ടുള്ള പ്രതിഷേധമാണ് എം.പിമാരുടെ വ്യാപക സസ്​പെൻഷനിലേക്ക് നയിച്ചത്.

കഴിഞ്ഞ ദിവസം മാത്രം 49 എം.പിമാരാണ് സസ്പെൻഡ് ചെയ്യപ്പെട്ടത്. രാഹുൽ ഗാന്ധിയും എം.കെ രാഘവനും ഒഴികെയുള്ള കേരളത്തിൽനിന്നുള്ള മുഴുവൻ കോൺഗ്രസ് എം.പിമാരും പാർലമെന്റിന് പുറത്തായിരുന്നു.

Tags:    
News Summary - Two More Lok Sabha MP, Thomas Chazhikadan and AM Arif Suspended for ‘Grave Misconduct’, Total at 143

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.